പാ​രി​സി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക് ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന യു.​എ.​ഇ​യു​ടെ ഷൂ​ട്ടി​ങ്​ ടീം

പാ​രാ​ലി​മ്പി​ക് ഗെ​യിം​സി​ൽ യു.​എ.​ഇ ഷൂ​ട്ടി​ങ് ടീം ​പ​​ങ്കെ​ടു​ക്കും

ദു​ബൈ: ആ​ഗ​സ്റ്റ്​ 28 മു​ത​ൽ സെ​പ്​​റ്റം​ബ​ർ എ​ട്ടു​വ​രെ പാ​രി​സി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്​ ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം ഷൂ​ട്ടി​ങ്​ ടീ​മും ചേ​ർ​ന്നു.

ഷൂ​ട്ടി​ങ്, അ​ത്​​ല​റ്റി​ക്സ്, വെ​യി​റ്റ്​ ലി​ഫ്​​റ്റി​ങ്, ജൂ​ഡോ, സൈ​ക്ലി​ങ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 14 അം​ഗ യു.​എ.​ഇ ടീ​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 23 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 4,400 അ​ത്​​ല​റ്റു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.

അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ആ​ര്യാ​ണി, സെ​യ്​​ഫ്​ അ​ൽ നു​ഐ​മി, ഉ​ബൈ​ദ്​ അ​ൽ ദ​ഹ്​​മാ​നി, ആ​യി​ശ അ​ൽ ശം​സി, ആ​യി​ശ അ​ൽ മു​ഹൈ​രി എ​ന്നി​വ​രാ​ണ്​ യു.​എ.​ഇ​യു​ടെ ഷൂ​ട്ടി​ങ്​ ടീം ​അം​ഗ​ങ്ങ​ൾ. ആ​ഗ​സ്റ്റ്​ 31വ​രെ മ​ധ്യ ഫ്രാ​ൻ​സി​ലെ ചാ​ത്തി​യൂ​റോ​ക്സ്​ ഷൂ​ട്ടി​ങ്​ സെ​ന്‍റ​റി​ൽ ടീം ​പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

പാ​രാ​ലി​മ്പി​ക്സി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ടീം ​പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന്​ കോ​ച്ച്​ മു​ഹ​മ്മ​ദ്​ ഹു​സൈ​ൻ പ​റ​ഞ്ഞു.

ടീ​മി​ൽ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ആ​ര്യാ​ണി നാ​ലാം ത​വ​ണ​യാ​ണ്​ പാ​രാ​ഒ​ളി​മ്പി​ക്സി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. 2020ൽ ​ടോ​ക്യോ പാ​രാ​ലി​മ്പി​ക്സി​ലും 2012ൽ ​ല​ണ്ട​ൻ പാ​രാ​ലി​മ്പി​ക്സി​ലും ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു സ്വ​ർ​ണ മെ​ഡ​ൽ.

ഇ​ത്ത​വ​ണ​യും വി​ജ​യം ആ​വ​ർ​ത്തി​ച്ച് ​ മെ​ഡ​ൽ നേ​ട്ടം നി​ല​നി​ർ​ത്താ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കോ​ച്ച്​ മു​ഹ​മ്മ​ദ്​ ഹു​സൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - UAE shooting team to participate in Paralympic Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.