ഇ-സ്കൂട്ടർ പെർമിറ്റുകൾ നാളെ മുതൽ

ദു​ബൈ: ഇ-​സ്കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​നു​മ​തി​ക്ക്​ ഈ ​മാ​സം 28 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി അ​നു​മ​തി​ന​ൽ​കും. എ​ന്നാ​ൽ, ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. 16 വ​യ​സ്സ് പി​ന്നി​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ല​ഭി​ക്കു​ക.

ദു​ബൈ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ- ​സ്കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ്ട്രീ​റ്റു​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ്ര​ത്യേ​ക പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. സൈ​ക്കി​ൾ പാ​ത, ന​ട​പ്പാ​ത​യു​ടെ വ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ർ​ബ​ന്ധ​മി​ല്ല.

അ​നു​മ​തി​യി​ല്ലാ​തെ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കു​ക, ആ​ർ.​ടി.​എ അ​നു​വ​ദി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഇ-​സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ നി​യ​മ​ലം​ഘ​ന​മാ​ണ്. 200 ദി​ർ​ഹ​മാ​ണ് പി​ഴ​യീ​ടാ​ക്കു​ക. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ള്ള​വ​ർ, മോ​ട്ടോ​ർ​ബൈ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​ർ, അ​ന്താ​രാ​ഷ്ട്ര ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഇ-​സ്കൂ​ട്ട​റി​ന് പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. പെ​ർ​മി​റ്റി​ന് ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ബോ​ധ​വ​ത്​​ക​ര​ണ പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, ട്രാ​ഫി​ക് ചി​ഹ്ന​ങ്ങ​ൾ, ഇ-​സ്കൂ​ട്ട​റു​ക​ളു​ടെ സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ, മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​തി​പാ​ദി​ക്കു​ക.

Tags:    
News Summary - E-scooter permits from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.