ഇ-സ്കൂട്ടർ പെർമിറ്റുകൾ നാളെ മുതൽ
text_fieldsദുബൈ: ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർക്കുള്ള അനുമതിക്ക് ഈ മാസം 28 മുതൽ അപേക്ഷിക്കാം. ആർ.ടി.എ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർക്ക് സൗജന്യമായി അനുമതിനൽകും. എന്നാൽ, ബോധവത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം. 16 വയസ്സ് പിന്നിട്ടവർക്ക് മാത്രമാണ് അനുമതി ലഭിക്കുക.
ദുബൈ നഗരത്തിൽ സുരക്ഷിതമായി ഇ- സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്. സൈക്കിൾ പാത, നടപ്പാതയുടെ വശങ്ങൾ എന്നിവിടങ്ങളിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി നിർബന്ധമില്ല.
അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുക, ആർ.ടി.എ അനുവദിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ-സ്കൂട്ടർ ഉപയോഗിക്കുക എന്നിവ നിയമലംഘനമാണ്. 200 ദിർഹമാണ് പിഴയീടാക്കുക. ഡ്രൈവിങ് ലൈസൻസുള്ളവർ, മോട്ടോർബൈക്ക് ലൈസൻസുള്ളവർ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ളവർ എന്നിവർക്ക് ഇ-സ്കൂട്ടറിന് പ്രത്യേക അനുമതി ആവശ്യമില്ല. പെർമിറ്റിന് നൽകുന്നതിന് മുന്നോടിയായി നടക്കുന്ന ബോധവത്കരണ പരിശീലനപരിപാടിയിൽ ഇ-സ്കൂട്ടർ ഓടിക്കുന്നവരുടെ ഉത്തരവാദിത്തങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, ഇ-സ്കൂട്ടറുകളുടെ സാങ്കേതികവശങ്ങൾ, മാനദണ്ഡങ്ങൾ എന്നിവയാണ് പ്രതിപാദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.