ദുബൈ: ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ഇന്ന് ദുബൈ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തേ പുറപ്പെടുകയോ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെർമിനലിലേക്കുള്ള റൂട്ടുകളിലാണ് ഗതാഗതക്കുരുക്കിന് സാധ്യതയേറെയുള്ളത്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധിദിനം അവസാനിക്കുന്ന ജനുവരി രണ്ടിന് പുലർച്ച നാലുമുതൽ രാവിലെ 10 വരെ ഈ റൂട്ടുകളിൽ വൻ തിരക്കിന് സാധ്യതയുണ്ടെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി.
ബുർജ് ഖലീഫയിലെ വെടിക്കെട്ട് പ്രദർശനത്തിനുശേഷം ഡൗൺ ടൗണിലെ ബുർജ് ഖലീഫ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലിവാർഡ്, അൽ സായൽ സ്ട്രീറ്റുകൾ വീണ്ടും തുറക്കുന്നതിനാൽ ബദൽ റോഡുകൾ ഉപയോഗിക്കാം.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബൈ വിമാനത്താവളം. അവധി ദിനങ്ങൾക്കുശേഷം ഇവിടേക്കുള്ള റോഡുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.