നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കാ​ൻ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടാ​ക്സി​ക​ള്‍

വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി തു​ട​ക്കം കു​റി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​റു​ക​ള്‍ അ​ജ്മാ​നി​ലെ പൊ​തു ടാ​ക്സി വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​കും. അ​ജ്മാ​നി​ലെ പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്‌​സി​ക​ളു​ടെ ശ്രേ​ണി​യി​ലേ​ക്കാ​ണ്​ ലോ​ക​ത്ത് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ കൂ​ടി ചേ​രു​ന്ന​ത്. പ്ര​കൃ​തി വാ​ത​കം, ഹൈ​ബ്രി​ഡ്, ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ൻ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​ത​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ല്‍ അ​ജ്മാ​ന്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഗ​താ​ഗ​ത സു​സ്ഥി​ര പ​ദ്ധ​തി​ക​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2016 മു​ത​ൽ എ​മി​റേ​റ്റി​ൽ ടാ​ക്സി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​യി അ​തോ​റി​റ്റി വ​ലി​യൊ​രു തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ്പു​വ​ർ​ഷ​ത്തി​ല്‍ മൊ​ത്തം ടാ​ക്‌​സി സേ​വ​ന​ങ്ങ​ളു​ടെ വ​ലി​യൊ​രു ശ​ത​മാ​നം വ​രെ എ​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 21.4ശ​ത​മാ​നം വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. 2,231 പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ നി​ര​ത്തി​ലോ​ടു​ന്ന​ത്. എ​ല്ലാ ടാ​ക്സി സേ​വ​ന​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നാ​ണ് അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2030 ഓ​ടെ മു​ഴു​വ​ൻ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളെ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യി​ലെ പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് ലൈ​സ​ൻ​സി​ങ്​ കോ​ർ​പ്പ​റേ​ഷ​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ സ​മി അ​ലി അ​ൽ ജ​ല്ലാ​ഫ് വ്യ​ക്ത​മാ​ക്കു​ന്നു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ ഇ​ന്ധ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന് മി​ക​ച്ച ജീ​വി​താ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ന്നാ​ണ് അ​തോ​റി​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​ജ്മാ​ൻ പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ അ​തോ​റി​റ്റി ബ​സു​ക​ൾ​ക്കാ​യി സൗ​രോ​ർ​ജ്ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 24 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ള്ള ഒ​രു ബ​സ് ടെ​ർ​മി​ന​ലും സ്ഥാ​പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Eco-friendly taxis to conquer cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.