ദുബൈ: ബലിപെരുന്നാൾ ആശംസകൾ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സമൂഹ മാധ്യമങ്ങളിൽ തന്റെ മക്ക യാത്രയെ അനുസ്മരിപ്പിക്കുന്ന വിഡിയോ പങ്കുവെച്ചാണ് എല്ലാവർക്കും ആരോഗ്യപ്രദവും സമാധാനപരവുമായ ഈദ് ആശംസിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഈദ് ആശംസ അറിയിക്കുകയും ഹജ്ജ് തീർഥാടകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. യു.എ.ഇയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വിവരങ്ങൾ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോൺ വിളിച്ച് അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇസ്ലാമികകാര്യ വകുപ്പ് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിയോടാണ് പ്രസിഡന്റ് വിവരങ്ങൾ ആരാഞ്ഞത്. ഹാജിമാർക്ക് ആശംസകളറിയിച്ച ശൈഖ് മുഹമ്മദ്, മികച്ച സൗകര്യങ്ങളൊരുക്കി തീർഥാടകരെ സ്വീകരിച്ച സൗദി അറേബ്യയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.