വേള്‍ഡ് മലയാളി കൗണ്‍സില്‍ റാസല്‍ഖൈമയില്‍ സംഘടിപ്പിക്കുന്ന ‘ഈദ്-വിഷു-ഈസ്റ്റര്‍ പൊലിമ 2024’ ബ്രോഷര്‍ റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം പ്രകാശനം ചെയ്യുന്നു
റാസല്‍ഖൈമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ റാക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഈദ് ദിനത്തില്‍ ‘ഈദ്-വിഷു-ഈസ്റ്റര്‍’ പൊലിമ 2024’ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നാട്ടില്‍ നിന്നെത്തുന്ന കലാകാരന്മാര്ക്കൊപ്പം യു.എ.ഇയിലുള്ള പ്രതിഭകളും അവതരിപ്പിക്കുന്ന കലാവിരുന്നും സാംസ്കാരിക സദസ്സും പെരുന്നാള്‍ ദിനത്തില്‍ നടക്കും. പരിപാടിയുടെ പ്രചാരണാര്‍ഥം ബ്രോഷറിന്റെ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഡബ്ല്യു.എം.സി ചെയര്മാന് ഡോ. റജി ജേക്കബിന് നല്കി നിര്‍വഹിച്ചു.
കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, വൈ.എം.സി സെക്രട്ടറി ആസാദ്, അജി സക്കറിയ, അനീസുദ്ദീന്‍, ബിനോയ്, സലിം, അയൂബ്, അനീഷ്, ജില്‍ജു, സുനില്‍, അഷ്ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡബ്ല്യു.എം.സി സെക്രട്ടറി എ.കെ. സേതുനാഥ്, വൈസ് ചെയര്മാന് നാസര്‍ അല്‍മഹ, ട്രഷറര്‍ കിഷോര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.