ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കു​ന്നു

ഇ​മാ​റാ​ത്തി ഹാ​ജി​മാ​ർ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി

ഷാ​ർ​ജ: ഹ​ജ്ജ്​ പൂ​ർ​ത്തി​യാ​ക്കി ഇ​മാ​റാ​ത്തി ഹാ​ജി​മാ​ർ രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും ക​ഴി​ഞ്ഞ​ദി​വ​സം തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക്​ പ്ര​ത്യേ​കം സ്വീ​ക​ര​ണം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു.

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​കൊ​ണ്ടാ​ണ്​ ഹാ​ജി​മാ​രെ വ​ര​വേ​റ്റ​ത്. ല​ഗേ​ജു​ക​ൾ സ്വീ​ക​രി​ക്കാ​നെ​ത്തി​യ ഹാ​ജി​മാ​ർ​ക്കാ​ണ്​​ സ​മ്മാ​ന​പ്പൊ​തി​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

‘ഹാ​ജി​മാ​ർ​ക്ക്​ യു.​എ.​ഇ​യു​ടെ സ്വാ​ഗ​തം’ എ​ന്നെ​ഴു​തി​യ പൊ​തി​ക​ൾ കൈ​യി​ലെ​ടു​ത്ത്​ സ​ന്തോ​ഷ​ത്തോ​ടെ മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഷാ​ർ​ജ​യി​ൽ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും അ​റ​ബ്​ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Emarathi pilgrims started returning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.