ബുർജിന്​ മുകളിലെ എയർഹോസ്​റ്റസ്​; അവിശ്വസിക്കേണ്ട, കണ്ടത്​ യാഥാർത്ഥ്യം; വീഡിയോ കാണാം

ദുബൈ: എമിറേറ്റ്​സ്​ എയർലൈൻസ്​ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡേിയോ കണ്ടവരെല്ലാം അൽഭുതത്തിലാണ്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫയുടെ ഏറ്റവും മുകളിൽ എമിറേറ്റ്​സ്​ എയർഹോസ്​റ്റസ്​ നിൽകുന്നതും, ബ്രിട്ടൻ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയിൽ നിന്ന്​ ഒഴിവാക്കിയതിന്​ നന്ദി പറയുന്ന പോസ്​റ്ററുകൾ കാണിക്കുന്നതുമാണ്​ വീഡിയോ. ​

എയർ ഹോസ്​റ്റസ്​ പോസ്​റ്ററുകൾ കാണിച്ച്​ തീരുന്നതോടെ ഡ്രോൺ കാമറ സൂം ഔട്ട്​ ചെയ്​ത്​ ഇവർ നിൽക്കുന്നത്​ ബുർജിന്​ മുകളിലാണെന്ന്​ വ്യക്​തമായി കാണിക്കുന്നുണ്ട്​. വീഡിയോ പ്രചരിച്ചതോടെ എല്ലാവർക്കും ഇത്​ യഥാർത്ഥ വീഡിയോ ആണോ, ബുർജിന്​ ഏറ്റവും മുകളിൽ എയർഹോസ്​റ്റസ്​ വേഷത്തിൽ നിന്ന സ്ത്രീയാരാണ്​ എന്ന സംശയങ്ങൾ ഉയർന്നു. പലരും ഇത്​ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്​തു.

ഇക്കാര്യത്തിൽ വീഡിയോ നിർമാണ കമ്പനി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരിക്കയാണിപ്പോൾ. ഇത്​ യഥാർത്ഥ വീഡി​യോ ആണെന്നും അഭിനയിച്ചത്​ നികോൾ സ്​മിത്ത്​ ലുഡ്​വിക്​ എന്ന സ്​കൈഡൈവറാണെന്നും കമ്പനി വ്യക്​തമാക്കി. താൻ ചെയ്​തതിൽ ഏറ്റവും അൽഭ​ുതകരവും ആവേശകരവുമായ സ്​റ്റണ്ടുകളിൽ ഒന്നാണിതെന്ന്​ ലുഡ്​വിക്​ വീഡിയോ പങ്കുവെച്ച്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

സഞ്ചാരി, സ്​കൈഡൈവർ, യോഗ ഇൻസ്​ട്രക്​ടർ, ഹൈകർ, അഡ്വഞ്ചർ എന്നിങ്ങനെയാണ്​ ലുഡ്​വിക്​ സ്വയം വിശേഷിപ്പിക്കുന്നത്​. അവിശ്വസനീയമായ സാഹസത്തിന്​ മുതിർന്ന ഇവരെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ്​ നിർമാണ കമ്പനി വിഷേശിപ്പിച്ചിരിക്കുന്നത്​. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ ഫോളേവേഴ്​സും കുത്തനെ വർധിച്ചു.

Tags:    
News Summary - Emirates Airline cabin crew members viral stunt atop the Burj Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.