ബുർജിന് മുകളിലെ എയർഹോസ്റ്റസ്; അവിശ്വസിക്കേണ്ട, കണ്ടത് യാഥാർത്ഥ്യം; വീഡിയോ കാണാം
text_fieldsദുബൈ: എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡേിയോ കണ്ടവരെല്ലാം അൽഭുതത്തിലാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ എമിറേറ്റ്സ് എയർഹോസ്റ്റസ് നിൽകുന്നതും, ബ്രിട്ടൻ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് നന്ദി പറയുന്ന പോസ്റ്ററുകൾ കാണിക്കുന്നതുമാണ് വീഡിയോ.
എയർ ഹോസ്റ്റസ് പോസ്റ്ററുകൾ കാണിച്ച് തീരുന്നതോടെ ഡ്രോൺ കാമറ സൂം ഔട്ട് ചെയ്ത് ഇവർ നിൽക്കുന്നത് ബുർജിന് മുകളിലാണെന്ന് വ്യക്തമായി കാണിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ എല്ലാവർക്കും ഇത് യഥാർത്ഥ വീഡിയോ ആണോ, ബുർജിന് ഏറ്റവും മുകളിൽ എയർഹോസ്റ്റസ് വേഷത്തിൽ നിന്ന സ്ത്രീയാരാണ് എന്ന സംശയങ്ങൾ ഉയർന്നു. പലരും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ വീഡിയോ നിർമാണ കമ്പനി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരിക്കയാണിപ്പോൾ. ഇത് യഥാർത്ഥ വീഡിയോ ആണെന്നും അഭിനയിച്ചത് നികോൾ സ്മിത്ത് ലുഡ്വിക് എന്ന സ്കൈഡൈവറാണെന്നും കമ്പനി വ്യക്തമാക്കി. താൻ ചെയ്തതിൽ ഏറ്റവും അൽഭുതകരവും ആവേശകരവുമായ സ്റ്റണ്ടുകളിൽ ഒന്നാണിതെന്ന് ലുഡ്വിക് വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Reconnect with your loved ones or take a fabulous vacation.
— Emirates Airline (@emirates) August 5, 2021
From 8th August travel to the UK gets easier.#FlyEmiratesFlyBetter pic.twitter.com/pEB2qH6Vyo
സഞ്ചാരി, സ്കൈഡൈവർ, യോഗ ഇൻസ്ട്രക്ടർ, ഹൈകർ, അഡ്വഞ്ചർ എന്നിങ്ങനെയാണ് ലുഡ്വിക് സ്വയം വിശേഷിപ്പിക്കുന്നത്. അവിശ്വസനീയമായ സാഹസത്തിന് മുതിർന്ന ഇവരെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ് നിർമാണ കമ്പനി വിഷേശിപ്പിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇവരുടെ ഫോളേവേഴ്സും കുത്തനെ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.