എമിറേറ്റ്​സ്​ വിമാനത്തിന്​ തീപിടിച്ച സംഭവം: വിമാന നിർമാണ കമ്പനിക്കെതിരെ നിയമനടപടി

ദുബൈ: രണ്ടു​ വർഷം മുമ്പ്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എമിറേറ്റ്​സ്​ വിമാനത്തിന്​ തീപിടിച്ച സംഭവത്തിൽ വിമാന നിർമാണ കമ്പനി ​േബായിങ്ങിനെതിരെ യാത്രക്കാർക്ക്​ കേസ്​ കൊടുക്കാമെന്ന്​ യു.എസ്​ കോടതി. 2016 ആഗസ്​റ്റ്​ മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്ന്​ നിരവധി മലയാളികൾ ഉൾ​െപ്പടെ 282 യാത്രക്കാരുമായി വന്ന വിമാനത്തിന്​ തീപിടിച്ചത്. യാത്രക്കാരും 18 ജീവനക്കാരും ഉൾപ്പെടെ 300 പേരും ജീവഹാനിയില്ലാതെ രക്ഷപ്പെ​െട്ടങ്കിലും രക്ഷാദൗത്യം നടത്തുന്നതിന​ിടെ അഗ്​നിശമനസേനാംഗം ജാസിം ആൽ ബലൂശി (27) മരിച്ചിരുന്നു. യാത്രക്കാരിൽ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തിരുന്നു. പരിക്കേറ്റവരിൽ പത്തോളം മലയാളികളുമുണ്ടായിരുന്നു.

വിമാനത്തി​​​െൻറ രൂപകൽപനയിലെ പിഴവുകാരണം സംഭവിച്ച അപകടമാണിത്​ എന്ന വാദമുന്നയിച്ചാണ്​ യു.എസിലെയും യു.കെയിലും അഭിഭാഷകർ മുഖേന ബോയിങ്​ കമ്പനിക്കെതിരെ കേസ്​ കൊടുത്തത്​​. കുറഞ്ഞത്​ 15 യാത്രക്കാർ വിമാനക്കമ്പനി​െക്കതിരെ കേസ്​ കൊടുത്തിട്ടുണ്ട്​ എന്നാണ്​ കരുതുന്നത്​. കേസ്​ പരിഗണിച്ച യു.എസ്​ കോടതി വിമാനക്കമ്പനി​െക്കതിരെ കേസ്​ ​കൊടുക്കാൻ യാത്രക്കാർക്ക്​ അവകാശമുണ്ട്​ എന്നാണ്​ വിധിച്ചിരിക്കുന്നത്​.

എന്നാൽ, കേസ്​ കൊടുക്കുന്നെങ്കിൽതന്നെ അത്​ യു.എ.ഇയിലെ കോടതിയിലാണ്​ വേണ്ടത്​ എന്ന നിലപാടാണ്​ ബോയിങ്​ കമ്പനി സ്വീകരിച്ചത്​. എന്നാൽ, ഇൗ വാദം കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ അപ്പീലിന്​ പോകാനുള്ള തീരുമാനം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും കേസ്​ നടപടികൾ പൂർത്തിയാകാൻ രണ്ടു​ വർഷ​െമങ്കിലും എടുക്കുമെന്ന്​ കരുതുന്നു. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട കേസുകളിൽ വിദഗ്​ധരായ ഇലിനോയിലെ വിസ്​നർ ലോ, ലണ്ടൻ ആസ്​ഥാനമായ സ്​റ്റുവാർട്ട്​ എന്നിവയാണ്​ യാത്രക്കാരായ കക്ഷികൾക്കുവേണ്ടി​ വാദിക്കുന്നത്​. അപകടത്തിൽ എമിറേറ്റ്​സിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അഭിഭാഷകർ വ്യക്​തമാക്കി. അഞ്ച്​ വിമാനജീവനക്കാർക്കും 16 യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റതായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്​തമാക്കിയിരുന്നു. സമ്പൂർണ റിപ്പോർട്ട്​ തയാറാകാൻ രണ്ടു​ വർഷംകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ്​ കരുതുന്നത്​.

തിരുവനന്തപുരത്തുനിന്ന് 2016 ആഗസ്​റ്റ്​ മൂന്നിന്​ രാവിലെ 10.19ന് ദുബൈക്ക് തിരിച്ച എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് അപകടത്തിൽപെട്ടത്. 1985ൽ തുടക്കംകുറിച്ച എമിറേറ്റ്സ് എയർലൈൻസി​​െൻറ 31 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണിത്. ബോയിങ് 777-300 വിഭാഗത്തിലുള്ള ഇരട്ട എൻജിൻ 777-31^എച്ച്​ വിമാനം 2003 മാർച്ചിലാണ് കമ്പനി പുറത്തിറക്കിയത്. 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. 226 ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.

Tags:    
News Summary - emirates flight fire accident- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT