എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ച സംഭവം: വിമാന നിർമാണ കമ്പനിക്കെതിരെ നിയമനടപടി
text_fieldsദുബൈ: രണ്ടു വർഷം മുമ്പ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ച സംഭവത്തിൽ വിമാന നിർമാണ കമ്പനി േബായിങ്ങിനെതിരെ യാത്രക്കാർക്ക് കേസ് കൊടുക്കാമെന്ന് യു.എസ് കോടതി. 2016 ആഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്ന് നിരവധി മലയാളികൾ ഉൾെപ്പടെ 282 യാത്രക്കാരുമായി വന്ന വിമാനത്തിന് തീപിടിച്ചത്. യാത്രക്കാരും 18 ജീവനക്കാരും ഉൾപ്പെടെ 300 പേരും ജീവഹാനിയില്ലാതെ രക്ഷപ്പെെട്ടങ്കിലും രക്ഷാദൗത്യം നടത്തുന്നതിനിടെ അഗ്നിശമനസേനാംഗം ജാസിം ആൽ ബലൂശി (27) മരിച്ചിരുന്നു. യാത്രക്കാരിൽ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ പത്തോളം മലയാളികളുമുണ്ടായിരുന്നു.
വിമാനത്തിെൻറ രൂപകൽപനയിലെ പിഴവുകാരണം സംഭവിച്ച അപകടമാണിത് എന്ന വാദമുന്നയിച്ചാണ് യു.എസിലെയും യു.കെയിലും അഭിഭാഷകർ മുഖേന ബോയിങ് കമ്പനിക്കെതിരെ കേസ് കൊടുത്തത്. കുറഞ്ഞത് 15 യാത്രക്കാർ വിമാനക്കമ്പനിെക്കതിരെ കേസ് കൊടുത്തിട്ടുണ്ട് എന്നാണ് കരുതുന്നത്. കേസ് പരിഗണിച്ച യു.എസ് കോടതി വിമാനക്കമ്പനിെക്കതിരെ കേസ് കൊടുക്കാൻ യാത്രക്കാർക്ക് അവകാശമുണ്ട് എന്നാണ് വിധിച്ചിരിക്കുന്നത്.
എന്നാൽ, കേസ് കൊടുക്കുന്നെങ്കിൽതന്നെ അത് യു.എ.ഇയിലെ കോടതിയിലാണ് വേണ്ടത് എന്ന നിലപാടാണ് ബോയിങ് കമ്പനി സ്വീകരിച്ചത്. എന്നാൽ, ഇൗ വാദം കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ അപ്പീലിന് പോകാനുള്ള തീരുമാനം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും കേസ് നടപടികൾ പൂർത്തിയാകാൻ രണ്ടു വർഷെമങ്കിലും എടുക്കുമെന്ന് കരുതുന്നു. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട കേസുകളിൽ വിദഗ്ധരായ ഇലിനോയിലെ വിസ്നർ ലോ, ലണ്ടൻ ആസ്ഥാനമായ സ്റ്റുവാർട്ട് എന്നിവയാണ് യാത്രക്കാരായ കക്ഷികൾക്കുവേണ്ടി വാദിക്കുന്നത്. അപകടത്തിൽ എമിറേറ്റ്സിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. അഞ്ച് വിമാനജീവനക്കാർക്കും 16 യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റതായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സമ്പൂർണ റിപ്പോർട്ട് തയാറാകാൻ രണ്ടു വർഷംകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തുനിന്ന് 2016 ആഗസ്റ്റ് മൂന്നിന് രാവിലെ 10.19ന് ദുബൈക്ക് തിരിച്ച എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് അപകടത്തിൽപെട്ടത്. 1985ൽ തുടക്കംകുറിച്ച എമിറേറ്റ്സ് എയർലൈൻസിെൻറ 31 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണിത്. ബോയിങ് 777-300 വിഭാഗത്തിലുള്ള ഇരട്ട എൻജിൻ 777-31^എച്ച് വിമാനം 2003 മാർച്ചിലാണ് കമ്പനി പുറത്തിറക്കിയത്. 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. 226 ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.