ദുബൈ: പിറന്നുവീണ മണ്ണിന്റെ മോചനത്തിനു വേണ്ടി ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ, അവരുടെ പോരാട്ടങ്ങളെ, അവരുടെ ശക്തമായ നിലപാടുകളെ വിസ്മരിക്കാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ ബഹുസ്വരതയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരണമെന്ന് ഐ.സി.എഫ് ദേര ഈസ്റ്റ് സെക്ടർ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. ആശങ്ക നിറഞ്ഞ ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം സംഗമങ്ങൾക്ക് പ്രസക്തിയേറെയുണ്ട്.
ബഹുസ്വരതയെ ശക്തമാക്കുന്ന മതേതര ശബ്ദം ഇല്ലാതാക്കുന്നതും സഹിഷ്ണുതയുടെ സന്ദേശങ്ങൾ സന്ദേഹങ്ങളാണെന്ന വ്യാഖ്യാനങ്ങൾ വാക്കുകളിലും ചെയ്തികളിലും നിറഞ്ഞു നിൽക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും പൗരസഭ വിലയിരുത്തി.
മുസ്തഫ കുനിയിൽ അധ്യക്ഷത വഹിച്ച സംഗമം ഐ.സി.എഫ് ദുബൈ സെൻട്രൽ ജനറൽ സെക്രട്ടറി അഷ്റഫ് പാലക്കോട് ഉദ്ഘാടനം ചെയ്തു. ഷിനോജ് ശംസുദ്ദീൻ (മീഡിയവൺ) മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ സലാം മിസ്ബാഹി, മുഹമ്മദ് അലി പരപ്പൻപൊയിൽ, നാസർ കാടാമ്പുഴ, സമീർ മാഷ്, അബ്ദുൽ റഹീം (ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് റാഫി മാഷ് സ്വാഗതവും ഹനീഫ തിരുത്തുമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.