റാസല്‍ഖൈമ: റാക് ഇന്‍ഷുറന്‍സുമായി സഹകരിച്ച് തൊഴിലാളി സംരക്ഷണ ഇന്‍ഷുറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് റാക് ഇക്കണോമിക് സോണ്‍ (റാകിസ്). റാകിസ് രജിസ്റ്റേര്‍ഡ് കമ്പനികളിലെ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് പദ്ധതിയെന്ന് സഹകരണ കരാറില്‍ ഒപ്പുവെച്ച് റാകിസ് സി.ഇ.ഒ റാമി ജല്ലാദും റാക് ഇന്‍ഷുറന്‍സ് സി.ഇ.ഒ സഞ്ജീവ് ബദ്യാലും പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഹ്യൂമന്‍ റിസോഴ്സ് ആൻഡ് എമിറേറ്റ്സ് മന്ത്രാലയവുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. നിലവിലെ വിസ ഡെപ്പോസിറ്റ് ആവശ്യകതകള്‍, ശമ്പള കുടിശ്ശിക, എന്‍ഡ് ഓഫ് സര്‍വിസ് ഗ്രാറ്റ്വിറ്റി, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവുകള്‍, ജോലി സ്ഥലത്തുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങി സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ പുതിയ ഇന്‍ഷുറന്‍സ് സൊലൂഷനില്‍ ഉള്‍പ്പെടുന്നു.
തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിലൂടെ റാകിസിന് കീഴിലെ ബിസിനസ് കമ്യൂണിറ്റിക്ക് സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് റാമി ജല്ലാദ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.