ഒക്ടോബര്‍ 4, 5 തീയതികളില്‍ റാസല്‍ഖൈമയില്‍ ഊര്‍ജ ഉച്ചകോടി

വരും നാളുകളില്‍ ഊര്‍ജ കാര്യക്ഷമത ഉറപ്പുവരുത്തുകയും ഈ മേഖലയില്‍ പുതു സംഭാവനകള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ ഊര്‍ജ ഉച്ചകോടി. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ റാക് അല്‍ഹംറ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് എനര്‍ജി സമ്മിറ്റ് നടക്കുന്നത്. വ്യവസായ- വാണിജ്യ രംഗം, സംരംഭങ്ങള്‍ എന്നിവയുടെ വികാസത്തിനനുസൃതമായ ഊര്‍ജ ഉല്‍പാദനം, പരിസ്ഥിതി മലിനീകരണത്തിന്‍റെ തോത് കുറക്കല്‍ തുടങ്ങിയവ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളാണ്.

2040ഓടെ 30 ശതമാനം വൈദ്യുതി ലാഭിക്കല്‍, 20 ശതമാനം ജല ഉപയോഗം കുറക്കല്‍, 20 ശതമാനം പുനരുപയോഗ ഊര്‍ജം തുടങ്ങിയവ റാക് എനര്‍ജി എഫിഷ്യന്‍സി ആന്‍റ് റിന്യൂവബിള്‍സിന്‍റെ ലക്ഷ്യമാണ്. കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിനനുസൃതമായി എനര്‍ജി എഫിഷ്യന്‍സി, റിന്യൂവബിള്‍ എനര്‍ജി വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. അന്താരാഷ്ട്ര ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല, വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ റാക് മുനിസിപ്പാലിറ്റിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന പ്രഥമ ഊര്‍ജ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്‍തര്‍ മുഹമ്മദ് പറഞ്ഞു. 

Tags:    
News Summary - Energy Summit in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.