പരിസ്ഥിതി നിയമലംഘനം: റാസല്‍ഖൈമയില്‍ പിഴ ഇളവ് നാളെക്കൂടി

റാസല്‍ഖൈമ: പരിസ്ഥിതി നിയമലംഘനങ്ങളില്‍ പിഴ ചുമത്തപ്പെട്ടവർക്ക് 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍.സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ച് നവംബര്‍ 16 മുതല്‍ മൂന്നു ദിവസത്തേക്കാണ് പൊതുജനങ്ങള്‍ക്ക് പിഴത്തുകയില്‍ കിഴിവ് നല്‍കുന്നതെന്ന് പരിസ്ഥിതി വകുപ്പ് ഉപദേഷ്​ടാവ്​ അഹമ്മദ് അല്‍ ഷഹി പറഞ്ഞു.

ഹെവി വാഹന സ്​റ്റേഷനുകളില്‍ നിയമലംഘനം നടത്തിയ ഹെവി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇളവ് ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര-അന്താരാഷ്​ട്ര സഞ്ചാരികള്‍ ഏറെ എത്തുന്ന റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന ചെറുപ്രവൃത്തികളില്‍ പോലും വിട്ടുവീഴ്​ച നല്‍കേണ്ടെന്നാണ്​ തീരുമാനം.ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താൻ പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.പരിസ്ഥിതി നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് 8008118 ടോള്‍ ഫ്രീ നമ്പറില്‍ അധികൃതരെ അറിയിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.