അജ്മാൻ: മെട്രോപോളിറ്റൻ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഒന്നാം വാർഷികാഘോഷം ഡിസംബർ 13,14 ദിവസങ്ങളിലായി നടന്നു. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കോൺസൽ ബി.ജി. കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മെട്രോപൊളിറ്റൻ എജുക്കേഷൻ മാനേജ്മെന്റ് സി.ഇ.ഒയും സ്കൂൾ പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു.
ശൈഖ് അബ്ദുള്ള ബിൻ മാജിദ് ബിൻ സഈദ് അൽ നുഐമി മുഖ്യാതിഥിയായിരുന്നു. ഒന്നാം വാർഷികാഘോഷത്തിന്റെ ഔദ്യോഗിക പേരായ ‘അസ്റ്റിരിയ 2024’ ന്റെയും സ്കൂളിന്റെ പ്രാർഥനാ ഗീതത്തിന്റെയും ഔദ്യോഗിക ലോഞ്ചിങ് സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദും വൈസ് പ്രിൻസിപ്പൽ നാൻസി പോളും ചേർന്ന് നടത്തി.
മെട്രോപൊളിറ്റൻ എജുക്കേഷനൽ മാനേജ്മെന്റ് പ്രസിഡന്റ് അഫ്താബ് ഇബ്രാഹിം, ജനറൽ സെക്രട്ടറി റിയാദ്, സെക്രട്ടറി സുരേഷ് ബാബു, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ്, പേരന്റ് കൗൺസിൽ പ്രസിഡന്റ് ഉല്ലാസ്, അൽ അമീർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ്, പ്രോ ആർക് കൺസൾട്ടന്റ് എൻജിനീയർ അനീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വൈസ് പ്രിൻസിപ്പൽ നാൻസി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഖുർആൻ അവാർഡ് വിതരണവും വിവിധ പരിപാടികളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. കോസ്മോപ്പോളിറ്റൻ പ്രിൻസിപ്പൽ ലേഖ, സ്കൂൾ അഡ്മിൻ മാനേജർ മുഹമ്മദ് ശരീഫ്, ബോയ്സ് സെക്ഷൻ പ്രധാന അധ്യാപകൻ അബ്ദുൽ ഷുക്കൂർ, ഗേൾസ് സെക്ഷൻ പ്രധാന അധ്യാപിക നെസിയ, കെ.ജി സെക്ഷൻ പ്രധാന അധ്യാപിക സുബു തങ്കച്ചി തുടങ്ങിയവർ പങ്കെടുത്തു.
പ്രൈമറി സെക്ഷൻ പ്രധാന അധ്യാപിക ലിംല സുരേഷ് നന്ദി പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ബാന്റ് മേളവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.