ദുബൈ: മാലിന്യം എല്ലായിടത്തും പ്രശ്നമാണ്. എന്നാല്‍, യു.എ.ഇയില്‍ മാലിന്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് ഭാഗ്യം സമ്മാനിച്ചേക്കും. പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയാതെ റീ സൈക്കിളിങ്ങിന് നല്‍കിയാല്‍ വിദേശയാത്രയടക്കം വമ്പന്‍ സമ്മാനങ്ങളാണ് തേടിയെത്തുക. യു എ ഇ നഗരങ്ങളിലെ വേസ്റ്റ് മാനേജ്മെന്റ് ഏറ്റെടുത്ത ബീആ കന്പനിയാണ് യു റീസൈക്കിള്‍, വീ റിവാര്‍ഡ് എന്ന പേരില്‍ സമ്മാനപദ്ധതി നടപ്പാക്കുന്നത്. ഇതിന് പലയിടത്തും റിവേഴ്സ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിച്ചാല്‍ മെഷീന്‍ ഒരു കൂപ്പണ്‍ പകരം നല്‍കും.
കൂപ്പണ്‍ ബിആയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്കാന്‍ ചെയ്താല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാം. കുടുംബത്തിന് സകല ചെലവുമുൾക്കൊള്ളുന്ന വിദേശയാത്ര, കാനോൺ കാമറ, കാരിഫോറിെൻറ വൗച്ചറുകൾ തുടങ്ങിയ അടിപൊളി സമ്മാനങ്ങളാണ് നൽകുകയെന്ന് ബീആ സീനിയർ സൂപ്പർവൈസർ ഹാസിം ഖത്തിരി പറഞ്ഞു.കൂടുതല്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് പ്രശംസാപത്രം ലഭിക്കും. വിമാനത്താവളങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിആ റിവേഴ്സ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. വന്‍ ജനകൂട്ടം പങ്കെടുക്കുന്ന പരിപാടികളും ഈ ഉപകരണം മാലിന്യം സ്വീകരിച്ച് ഭാഗ്യം പകരം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.