ദുബൈ: സാമൂഹിക സാംസ്കാരിക സംഘടനയായ സാന്ത്വനം നടത്തുന്ന യുവജനോത്സവത്തിൽ ഇക്കുറി നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ട കുഞ്ഞുങ്ങളെയും പെങ്കടുപ്പിക്കും. ഭിന്ന ശേഷി വിഭാഗ കുട്ടികൾക്കായി നടത്തുന്ന ആദ്യ കലോത്സവമാണിതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചയദാർഢ്യ വിഭാഗത്തിലെ കുഞ്ഞുങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. പൊതു സ്കൂളുകളിലെ കുട്ടികൾക്ക് 27 ഇനങ്ങളിലും സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് ഏഴ് ഇനങ്ങളിലുമാണ് മത്സരം.
സ്കൂളിൽ പഠിക്കാത്ത കുട്ടികൾക്കും ഇൗ വിഭാഗത്തിൽ പെങ്കടുക്കാം. നവംബർ 24,25 തീയതികളിൽ ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിലാണ് മത്സരങ്ങൾ.
യുവ ചിത്രകാരൻ ശ്രീകുമാർ കാമിയൊയുടെ ചിത്രപ്രദർശനവും, പുസ്തക പ്രദർശനവും കലോൽസവത്തോടനുബന്ധിച്ച് നടക്കും. പത്രസമ്മേളനത്തിൽ സാന്ത്വനം ഭാരവാഹികളായ റജി കെ.പാപ്പച്ചൻ, റജി ജോർജ്ജ്,ബിനു മാത്യൂ, മാത്യൂ വർഗ്ഗീസ്, റജി ഗ്രീൻലാൻഡ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.