അബൂദബി: ഗ്രീൻ വോയ്സ് യു.എ.ഇ ചാപ്റ്ററിെൻറ 14ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘സ്നേഹപുരം 2018’ന് അബൂദബിയിൽ തുടക്കമായി. മലപ്പുറം ജില്ല മുസ്ലിംലീഗ് സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. ഗ്രീൻ വോയ്സ് രക്ഷാധികാരി വൈ. സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഗഫൂർ ഷാസ് കല്ലാച്ചിക്ക് നൽകി ബ്രോഷർ നൽകി സുധീർ കുമാർ ഷെട്ടി പ്രകാശനം ചെയ്തു. കെ.കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. സി.എച്ച്. ജാഫർ തങ്ങൾ സ്വാഗതം പറഞ്ഞു.
ഉസ്മാൻ കരപ്പാത്ത്, ബാബു വടകര, വി.പി.കെ. അബ്ദുല്ല, വി.ടി.വി. ദാമോദരൻ, അശ്റഫ് പട്ടാമ്പി, ഇ.ടി.എം. സുനീർ, റഫീഖ് ഉമ്പാച്ചി, ടി.പി. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു. അബൂദബി ചാപ്റ്റർ ഭാരവാഹികളായി നിയാദിനെ ചെയർമാനായും റാസിഖ് കൊടുവള്ളിയെ ജനറൽ കൺവീനറായും ജാഫർ ഫാറൂഖിയെ ട്രഷററായും തെരഞ്ഞെടുത്തു. മാധ്യമശ്രീ പുരസ്കാര വിതരണം, വിദ്യാഭ്യാസ പുരസ്കാര വിതരണം തുടങ്ങി 2018ലെ കർമ പരിപാടികൾക്ക് അന്തിമ രൂപം നൽകി. റാസിഖ് കൊടുവള്ളി, എം.പി. മുജീബ്, റാഷിദ് കുയ്തേരി, ആരിഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി. എൻ.കെ. അബ്ദുൽ നാസർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.