ദുബൈ: യു.എ.ഇയിലെ പ്രവാസി യുവാവ് രഞ്ജിത് സജീവ് നായകനായി അഭിനയിച്ച ‘ഖല്‍ബ്’ സിനിമ യു.എ.ഇയില്‍ പ്രദര്‍ശനം തുടങ്ങി. സാജിദ് യഹ്യയാണ് സിനിമ സംവിധാനം ചെയ്തത്.
ദുബൈ ഉൾപ്പെടെ ഗള്‍ഫിലെ എല്ലാ നഗരങ്ങളിലും സിനിമ റിലീസായതായി അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൂഫിസം ആസ്പദമാക്കിയ പ്രണയത്തിന്റെ മനോഹരമായ ഏഴ് തലങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് സിനിമ. നേരത്തെ ‘മൈക്ക്’ എന്ന സിനിമയിൽ നായക വേഷത്തിൽ അഭിനയിച്ചാണ് രഞ്ജിത് സജീവ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.
നിരവധി സിനിമകളുടെ നിർമാതാവ് കൂടിയായ പ്രവാസി പി.കെ. സജീവിന്റെയും ആന്‍ സജീവിന്റെയും മകനാണ് രഞ്ജിത്. നേഹ നസ്നീന് എന്ന സോഷ്യല്‍ മീഡിയ താരമാണ് തുമ്പി എന്ന പേരില്‍ ‘ഖല്‍ബി’ൽ നായികയായത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ പ്രത്യേക റിലീസ് ദേര സിറ്റി സെന്ററിൽ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.