ദുബൈ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് പ്രവാസ ലോകവും. സംഘടനകളും സ്ഥാപനങ്ങളും പതാക ഉയർത്തിയും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ആഘോഷത്തിന്‍റെ ഭാഗമായത്.
ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്‍റെയും നേതൃത്വത്തിൽ എക്സ്പോയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സെയൂദി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസുൽ ജനറൽ അമൻ പുരി തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ പവലിയനുമുന്നിൽ ഡോ. അമൻ പുരി പതാക ഉയർത്തി. എംബസിയിലും കോൺസുലേറ്റിലും പതാക ഉയർത്തൽ ചടങ്ങ് നടന്നു.
ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ദേശീയപതാക ഉയർത്തി. സ്ക്കൂൾ വൈസ് പ്രിൻസിപ്പൽമാരായ സയ്യിദ് ത്വാഹിർ അലി, ഷിഫാന മുഈസ്, പ്രധാനാധ്യാപകരായ അലർ മേലു, നാസ്നീൻ ഖാൻ , സീനിയർ അഡ്മിൻ മാനേജർ സഫ അസദ് തുടങ്ങിയവർ നേതൃത്വം നൽകി.
അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ പ്രസിഡന്‍റ് പി. ബാവഹാജി പതാക ഉയര്‍ത്തി. ഭാരവാഹികളായ ബി.സി. അബൂബക്കര്‍, സാബിര്‍ മാട്ടൂല്‍, ഷബീര്‍ അള്ളാംകുളം, കെ. അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്ത്, അസീസ് കാളിയാടന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മൊയ്തീന്‍ കുട്ടികയ്യം, റാഷിദ് എടത്തോട് എന്നിവർ പങ്കെടുത്തു.
ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ പ്രസിഡന്‍റ് അരുൺ നെല്ലിശ്ശേരി ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി വിനോയ് ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി. മുരളീധരൻ, സീനി ജമാൽ, പ്രേമിസ്പോൾ, മാത്യു പി. തോമസ്, മൊയ്തു, യാസിർ, ബിജു കെ. പിള്ള, റാംസൺ, കുര്യൻ ജെയിംസ്, സൈനുദ്ദീൻ, സുകുമാരൻ, ജാഫർ, രോഹിത്, ഗോപിക അജയ്, റിജി വിനോയ് തുടങ്ങിയവർ പങ്കെടുത്തു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിലെ ആഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജിതേന്ദ്ര സിങ് നെഗി, പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഉമ്മുല്‍ഖുവൈനിൽ ഇന്ത്യൻ കോൺസുലേറ്റിലെ വിസ വിഭാഗം കോൺസുൽ ഉത്തംചന്ദ് ഇന്ത്യൻ പതാകയും അസോസിയേഷന്‍ പ്രസിഡന്‍റ് സജാദ് നാട്ടിക യു.എ.ഇ പതാകയും ഉയർത്തി. ജന. സെക്രട്ടറി മുഹമ്മദ് മൊഹിദീൻ സ്വാഗതവും ജോ. സെക്രട്ടറി വിദ്യാധരൻ എരുത്തിനാട് നന്ദിയും പറഞ്ഞു.
അജ്‌മാൻ: ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം യു.എ.ഇ കോഓഡിനേറ്റർ ഡോ. ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഗീവർഗീസ് പണിക്കർ, സെന്‍റർ കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ് കരമന, വർക്കിങ് പ്രസിഡന്‍റ് റഫീഖ് മാനം കണ്ടെത് എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡന്‍റുമാർ മുഹമ്മദ് ഷാ, ജോബിൻ, ഹമീദ്, ജില്ല ജന. സെക്രട്ടറി മനോജ്, സൽവരുദ്ദീൻ എന്നിവർ സംബന്ധിച്ചു. അജ്‌മാൻ ഇന്ത്യൻ അസോസിയേഷന്‍റെ ആഘോഷത്തിൽ ഇന്ത്യന്‍ കോൺസൽ കാളിമുത്തു പതാക ഉയര്‍ത്തി. പ്രസിഡന്‍റ് അബ്ദുൽ സലാഹ് സ്വാഗതവും ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദിയും പറഞ്ഞു.
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്‍റെയും ഇന്ത്യന്‍ സ്കൂളിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തിൽ വൈസ് ചെയര്‍മാന്‍ കെ. അസൈനാര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, അസോസിയേഷന്‍ ഭാരവാഹികളായ മധു, അബ്ദുല്‍ റഹീം, അഡ്വ. വി.കെ. പ്രദീപ്, നാസര്‍ അല്‍ദാന, ജോര്‍ജ് കോശി എന്നിവര്‍ സംബന്ധിച്ചു.
റാക് കേരള സമാജത്തിന്‍റെ ആഘോഷത്തിൽ പ്രസിഡന്‍റ് നാസര്‍ അല്‍ദാന ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. കമ്മിറ്റിയംഗങ്ങളായ ഗഫൂര്‍ മാവൂര്‍, ഷംസുദ്ദീന്‍, അസ്ലം എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് സെക്രട്ടറി ഷാനിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.