സകല മേഖലയെയും എക്​സ്​പോയുമായി ബന്ധപ്പെടുത്തുക എന്നതാണ്​ സംഘാടകരുടെ ലക്ഷ്യം. കല, സാംസ്​കാരികം, വാണിജ്യം, കായികം, സിനിമ, നയതന്ത്രം, ചരിത്രം തുടങ്ങി എല്ലാ മേഖലക്കും എക്​സ്​പോയിൽ പ്രാതിനിധ്യമുണ്ടായിരിക്കും. സാധാരണ എക്​സ്​പോകളിൽ നിന്ന്​ വ്യത്യസ്​തമായി​ കായിക മേഖലക്ക്​ വൻ പരിഗണനയാണ്​ ദുബൈയിലെ മഹാമേള നൽകുന്നത്​. അതുകൊണ്ടാണ്​ എക്​സ്​പോയുടെ അന്താരാഷ്​ട്ര ബ്രാൻഡ്​ അംബാസഡറായി ലയണൽ മെസിയെ ആദ്യം തന്നെ പ്രഖ്യാപിച്ചത്​.

ഐ.പി.എൽ ടീം രാജസ്​ഥാൻ റോയൽസും എക്​സ്​പോയും തമ്മിൽ നേരത്തെ തന്നെ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, യാദൃശ്​ചികമായി ഐ.പി.എലും യു.എ.ഇയിലേക്ക്​ മാറ്റിയതോടെ രാജസ്​ഥാനും എക്​സ്​പോയും തമ്മിലെ കരാറിന്​ ബമ്പറടിച്ചിരിക്കുകയാണ്​. ഒക്​ടോബർ 15ന്​ നടക്കുന്ന ഫൈനലിൽ കിരീടം കൂടി നേടാനായാൽ എക്​സ്​പോ വേദിയിലും ആഘോഷം പൊടിപൊടിക്കും.

ഐ.പി.എൽ അവസാനിച്ചാലും ഇരുവരും തമ്മിലെ കരാർ ഡിസംബർ 31 വരെ തുടരും. എക്​സ്​പോയു​െട കീഴിൽ പ്രദർശന ക്രിക്കറ്റ്​ മത്സരം സംഘടിപ്പിക്കാനും രാജസ്​ഥാന്​ പദ്ധതിയുണ്ട്​. ഇതി​െൻറ സാധ്യതകൾ അന്വേഷിക്കണമെന്ന്​ എമിറേറ്റ്​സ്​ ക്രിക്കറ്റ്​ബോർഡിനെ​ രാജസ്​ഥാൻ അറിയിച്ചിട്ടുമുണ്ട്​. എക്​സ്​പോയുടെ പ്രൊമോഷനായി സഞ്​ജു സാംസ​ൺ ഉൾപെടെയുള്ള രാജസ്​ഥാൻ താരങ്ങൾ രംഗത്തിറങ്ങിയിരുന്നു.

ഐ.പി.എൽ അവസാനിച്ചാലും ഇത്​ തുടരും. പരസ്​പരം ​പ്രൊമോഷൻ എന്ന രീതിയിലാണ്​ ഇരുവരും കരാർ ഒപ്പുവെച്ചിരിക്കുന്നത്​. എക്​സ്​പോയുടെ ആവേശം ക്രിക്കറ്റ്​ ലോകത്തിലെത്തിക്കുന്ന കടമ്പ രാജസ്​ഥാൻ ഏറ്റെടുക്കു​േമ്പാൾ ഐ.പി.എല്ലി​െൻറ പ്രൗഢി ലോകത്തിന്​ മുന്നിലെത്തിക്കാൻ എക്​സ്​പോയും സഹായിക്കുന്നു. രാജസ്​ഥാൻ ടീമിന്​ ദുബൈയിൽ കായിക അക്കാദമിയുണ്ട്​.

കളിച്ചു തിമിർക്കാം

5400 ചതുര​ശ്ര മീറ്റർ സ്​ഥലമാണ്​ കായിക പ്രേമികൾക്കായി എക്​സ്​പോയിൽ ഒഴിച്ചിട്ടിരിക്കുന്നത്​. വോളിബാൾ, ഫുട്​ബാൾ, ബാസ്​ക്കറ്റ്​ബാൾ, ടെന്നിസ്​, നെറ്റ്​ബാൾ തുടങ്ങിയവക്കെല്ലാം ഇവിടെ സൗകര്യമുണ്ട്​. ബിഗ്​ ബാഷ്​ ക്രിക്കറ്റ്​ നെറ്റ്​സ്​, ഇൻഡോർ ഫിറ്റ്​നസ്​ സ്​റ്റുഡിയോ, വലിയ എൽ.ഇ.ഡി സ്​ക്രീനുകൾ, ഫിറ്റ്​നസ്​ സ്​റ്റേജ്​, കായിക പ്രദർശന വേദികൾ, സ്​പോർട്​സ്​ ​സെലിബ്രിറ്റികളുടെ കൈയൊപ്പുകൾ എന്നിവയെല്ലാം കായിക പ്രേമികളുടെ പ്രിയ ഇടമായി എക്​സ്​പോയെ മാറ്റും. ഇതെല്ലാം സൗജന്യമായിരിക്കും. വെബ്​സൈറ്റു വഴിയും എക്​സ്​പോ വേദിയിലും കളിക്കളങ്ങൾ ബുക്ക്​ ചെയ്യാൻ സൗകര്യമുണ്ട്​.

ദുബൈ സ്​പോർടസ്​ കൗൺസിലി​െൻറ ഫിറ്റ്​നസ്​ ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കും എക്​സ്​പോ വേദിയൊരുക്കും. നവംബർ ഒമ്പതിന്​ എക്​സ്​പോ റൺ നടക്കും. 5000ഓളം പേർ പ​ങ്കെടുക്കും. 10, 5, 3 കിലോമീറ്ററുകളിലായിരിക്കും എക്​സ്​പോ റൺ. ലോകപ്രശസ്​ത ബാസ്​കറ്റ്ബാൾ ടീം ഹാർലെം ​േഗ്ലാബെട്രോ​ട്ടേഴ്​സും ലോഞ്ചിങിൽ പ​ങ്കെടുക്കും​.

രാജസ്​ഥാൻ റോയൽസിന്​ പുറമെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചാമ്പ്യൻമാരായ മാഞ്ചസ്​റ്റർ സിറ്റി, ഇറ്റാലിയൻ ലീഗ്​ ടീം എ.സി മിലാൻ എന്നീ ടീമുകളും ഔദ്യോഗിക പങ്കാളികളാണ്​. ഈ ടീമുകളുടെ താരങ്ങളും മഹാമേളക്കെത്തും.

വിവിധ രാജ്യങ്ങൾ തങ്ങളുടെ പവലിയനുകളുടെ പ്രതിനിധികളായി കായിക​ താരങ്ങളെയും ഇറക്കും​. ക്രൊയേഷ്യയുടെ പ്രതിനിധിയായി ഫുട്​ബാൾ താരം​ ലൂക മോഡ്രിച്ചും മുൻ ലോക വിംബിൾഡൺ ചാമ്പ്യൻ ഗൊരാൻ ഇവാനിസെവിച്ചും എത്തും. നൈജീരിയയെ പ്രതിനിധീകരിച്ച്​ ബോക്​സർ അന്തോണി ജോഷ്വായാണ്​ വരുന്നത്​. ബ്രിട്ടീഷ്​ പൗരനായ ജോഷ്വയുടെ മാതാപിതാക്കൾ നൈജീരിയക്കാരാണ്​.

താരങ്ങളെ കാണാനുള്ള അവസരം സന്ദർശകർക്കുമുണ്ടാകും. ഇ​തിന്​ പുറമെ, പ്രദർശന മത്സരങ്ങളും കായിക പരിപാടികളും ഉണ്ടാകും. ആസ്​ട്രേലിയയുടെയും ന്യൂസിലൻഡി​െൻറയും നേതൃത്വത്തിൽ നൂറോളം കായിക പരിപാടികൾ സംഘടിപ്പിക്കും. അഞ്ച്​ മുതൽ 14 വരെ വയസുള്ളവർക്കായി ഇറ്റലി ശിൽപശാലകൾ നടത്തും. ദേശീയ ഒളിമ്പിക്​ ഫെഡറേഷ​െൻറ നേതൃത്വത്തിലായിരിക്കും ശിൽപശാല. 

Tags:    
News Summary - Expo is no small game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.