എക്​സ്​പോ: സർക്കാർ ജീവനക്കാർക്ക്​ ആറ്​ ദിവസം അവധി

ദുബൈ: എക്​സ്​പോ 2020 പ്രമാണിച്ച്​ ദുബൈയിലെ സർക്കാർ ജീവനക്കാർക്ക്​ ആറ്​ ദിവസം വരെ അവധി അനുവദിക്കും. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ അവധി പ്രഖ്യാപിച്ചത്​. ആറുമാസം നീളുന്ന ആഗോളമേള ആസ്വദിക്കാൻ സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും അവസരം ഒരുക്കാനാണ്​ അവധി നൽകുന്നത്​.

തിങ്കളാഴ്​ച രാവിലെ ശൈഖ്​ ഹംദാൻ സൈക്കിളിൽ എക്​സ്​പോ വേദിയിൽ സന്ദർശനം നടത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്​തിരുന്നു. ഒക്​ടോബർ ഒന്ന്​ മുതൽ 2022 മാർച്ച് 31 വരെയാണ്​ ദുബൈ എക്​സ്​പോ. ​

Tags:    
News Summary - Expo Six days holiday in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.