ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഐൻ മലയാളി സമാജം സംഘടിപ്പിച്ച ശാസ്ത്ര-കലാ-സാഹിത്യ വിജ്ഞാനമേള ‘എക്സ്പ്രഷൻസ് 2022’ന്റെ സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായെത്തും. ശനിയാഴ്ച വൈകീട്ട് ആറിന് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അൽ ഐനിലെ പ്രമുഖ സ്കൂളുകളുടെ പ്രതിനിധികളും അധ്യാപകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
അഞ്ച് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 680ൽപരം മത്സരാർഥികൾ പങ്കെടുത്തിരുന്നു. ഭരതനാട്യം, നാടോടി നൃത്തം, മോണോ ആക്ട്, ശാസ്ത്രീയ സംഗീതം ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. യുവ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് 70ഓളം ടീമുകൾ പങ്കെടുത്ത ശാസ്ത്രപ്രദർശനവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.