നീ​ട്ടി​ന​ൽ​കി​യ വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; ഇ​നി​മു​ത​ൽ പി​ഴ

ദുബൈ: താമസ വിസക്കാർക്ക് യു.എ.ഇ​ നീട്ടിനൽകിയ സൗജന്യ കാലാവധി അവസാനിച്ചു. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസ വിസക്കാർക്ക്​ ഒക്​ടോബർ 10 വരെയായിരുന്നു കാലാവധി നീട്ടിനൽകിയിരുന്നത്​.ഇത്​ അവസാനിച്ചതോടെ ഇനിയും വിസ പുതുക്കാതെ രാജ്യത്ത്​ തുടരുന്നവർക്ക്​ പിഴ അടക്കേണ്ടിവരും. വിസിറ്റിങ്​ വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ശേഷവും രാജ്യത്ത്​ തങ്ങിയവരിൽനിന്ന്​ 10 ദിവസത്തിനു ശേഷമാണ്​ പിഴ ഈടാക്കിത്തുടങ്ങിയത്​. താമസ വിസക്കാർക്ക്​ ഇത്തരം ഇളവ്​ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

​ജൂലൈ 12ന്​ ശേഷം വിസ കാലാവധി അവസാനിച്ചവരിൽനിന്ന്​ നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു. ഇവർക്ക്​ ഒരു മാസമാണ്​ ഗ്രേസ്​ പീരിയഡ്​ നൽകിയിരുന്നത്​. ഈ തീയതിയും കഴിഞ്ഞ്​ വിസ പുതുക്കാതെ രാജ്യത്ത്​ തുടരുന്നവരിൽനിന്നാണ്​ പിഴ ഈടാക്കുന്നത്​. വിസ തീയതി കഴിഞ്ഞ ദിവസം മുതൽ ഒരു മാസത്തെ ഗ്രേസ്​ പീരിയഡിന്​ ശേഷമുള്ള ദിവസങ്ങളിലെ പിഴയാണ്​ ഈടാക്കുന്നത്​. ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹം വീതവുമാണ്​ പിഴ. ആറുമാസം കഴിഞ്ഞാൽ ഇത്​ 50 ദിർഹമായി ഉയരും. എമിറേറ്റ്​സ്​ ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്​. ഇവർക്ക്​ പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്​.എ അധികൃതരെ സമീപിക്കാം.

മാനുഷിക പരിഗണന നൽകേണ്ടവരാണെന്ന്​ അധികൃതർക്ക്​ ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്​.കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയത്​.വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയും എന്ന്​ ആശങ്കപ്പെട്ടവർക്ക്​ ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. അതേസമയം, മാർച്ച്​ ഒന്നിനുമുമ്പ്​ വിസ കാലാവധി അവസാനിച്ചവർക്ക്​ നവംബർ 17 വരെ രാജ്യത്ത്​ തുടരാം. ഇവർക്ക്​ പൊതുമാപ്പി​െൻറ ആനുകൂല്യമാണ്​ ലഭിക്കുക.

അതേസമയം, ഭൂരിപക്ഷം താമസവിസക്കാരും നാട്​ വിടുകയോ വിസ പുതുക്കുകയോ ചെയ്​തിട്ടുണ്ട്​. കേസോ ആരോഗ്യ പ്രശ്​നങ്ങളോ മൂലം നാടണയാൻ കഴിയാത്തവരാണ്​ ഇനിയും വിസ പുതുക്കാതെ തങ്ങുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.