പിതാവും മകളും ഇന്ന് കന്നിവോട്ടിന്​

ദുബൈ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ ഇന്നൊരു പ്രവാസിയും മകളും കന്നിവോട്ട്​ ചെയ്യും. കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഗൾഫ് റോഡിൽ ബാവോത്ത് മഹമൂദും മകൾ നിഹാല മഹമൂദുമാണ് ആദ്യ വോട്ട്​ ചെയ്യുന്നത്​. 32 വർഷത്തോളം അബൂദബിയിലെ ഗവ. സ്ഥാപനത്തിൽ പി.ആർ.ഒ ആയി സേവനം ചെയ്ത് കഴിഞ്ഞ വർഷമാണ് മഹമൂദ് നാട്ടിലേക്ക്‌ തിരിച്ചത്.

കൂടാതെ ഈയിടെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ട മകൾ നിഹാലക്കും പിതാവിനൊപ്പം ത​െൻറ ആദ്യ വോട്ടുചെയ്യാനുള്ള അവസരമാണിത്​. കൃത്യമായ രാഷ്​ട്രീയ കാഴ്​ചപ്പാടുണ്ട് ദീർഘകാലം പ്രവാസിയായ മഹമൂദിനും ഓഡിയോളജി വിഭാഗം ഡിപ്ലോമ വിദ്യാർഥിനിയായ മകൾ നിഹാലക്കും. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ പാർട്ടികൾക്കപ്പുറം ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വോട്ട് നൽകുമെന്നാണ് ഇവരുടെ പക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.