പിതാവും മകളും ഇന്ന് കന്നിവോട്ടിന്
text_fieldsദുബൈ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ ഇന്നൊരു പ്രവാസിയും മകളും കന്നിവോട്ട് ചെയ്യും. കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഗൾഫ് റോഡിൽ ബാവോത്ത് മഹമൂദും മകൾ നിഹാല മഹമൂദുമാണ് ആദ്യ വോട്ട് ചെയ്യുന്നത്. 32 വർഷത്തോളം അബൂദബിയിലെ ഗവ. സ്ഥാപനത്തിൽ പി.ആർ.ഒ ആയി സേവനം ചെയ്ത് കഴിഞ്ഞ വർഷമാണ് മഹമൂദ് നാട്ടിലേക്ക് തിരിച്ചത്.
കൂടാതെ ഈയിടെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ട മകൾ നിഹാലക്കും പിതാവിനൊപ്പം തെൻറ ആദ്യ വോട്ടുചെയ്യാനുള്ള അവസരമാണിത്. കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് ദീർഘകാലം പ്രവാസിയായ മഹമൂദിനും ഓഡിയോളജി വിഭാഗം ഡിപ്ലോമ വിദ്യാർഥിനിയായ മകൾ നിഹാലക്കും. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കപ്പുറം ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വോട്ട് നൽകുമെന്നാണ് ഇവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.