അൽെഎൻ: വീട്ടിലെ തീപിടിത്തത്തിൽ അകപ്പെട്ട രണ്ട് മക്കളെ വീട്ടമ്മ സമയോചിതമായ പ്ര വൃത്തിയിലൂടെ രക്ഷിച്ചു. അൽെഎനിലെ അൽ ഹിലിയിലാണ് മകനെയും മകളെയും ഇമറാത്തി വനിത ര ക്ഷപ്പെടുത്തിയത്. താഴെ നിലയിൽ തീ കണ്ടയുടൻ മാതാവ് കുട്ടികളെയും കൊണ്ട് രണ്ടാം നിലയിലേക്ക് കുതിക്കുകയായിരുന്നു. ഇൗ നടപടി അവരുടെയും മക്കളുടെയ ജീവൻ രക്ഷിച്ചതായി അബൂദബി സിവിൽ ഡിഫൻസ്ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ കിത്ബി പറഞ്ഞു.
സെൻട്രൽ ഒാപറേഷൻസ് റൂമിൽ തീപിടിത്ത വിവരം ലഭിച്ചയുടൻ തന്നെ അഗ്നിശമന സേന, ഗതാഗത പട്രോൾ, ആംബുലൻസ്, പാരാമെഡിക് സംഘാംഗങ്ങൾ സംഭവ സ്ഥലത്ത് കുതിച്ചെത്തിയതായി ബ്രിഗേഡിയർ മുഹമ്മദ് അൽ കിത്ബി വ്യക്തമാക്കി. സമീപ വിടുകളിലേക്ക് തീപടരാതെ സൂക്ഷിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. താഴെ നിലയിലെ എ.സിയിൽനിന്നാണ് തീ പടർന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നവരികയാണ്. മാതാവിനെയും കുട്ടികളെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.