ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്ഖുവൈനിെൻറ ഭാഗമായ ഉമ്മുതൗബ് വ്യവസായിക മേഖലയില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചു. വ്യവസായിക മേഖലയിലെ ഫാക്ടറിക്ക് പെട്ടന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശം മുഴുവൻ രക്ഷാപ്രവര്ത്തനത്തിെൻറ ഭാഗമായി ഒഴിപ്പിച്ചു.
സമീപത്തെ ഫാക്ടറികളിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരിക്കാൻ പ്രദേശം മുഴുവനും അഗ്നിശമന വിഭാഗം വളഞ്ഞു. തീ പൂര്‍ണമായും അണയാത്തതിനാല്‍ സുരക്ഷാ മുന്‍കരുതലിെൻറ ഭാഗമായി സ്ഥലത്ത് തിരക്ക് ഒഴിവാക്കാനും സുരക്ഷിത സ്ഥലത്ത് താമസിക്കുവാനും ജനങ്ങളോട് അധികൃതര്‍ അഭ്യർഥിച്ചു. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.