വളളിച്ചെടിയായി വളർത്താവുന്ന ബ്രീഡ്​ ഫ്ലവർ

ഇതിനെ ബ്രീഡ്​ ഫ്ലവർ, വല്ലരിസ്​ സൊളാനസിയ, പോണ്ട്​സ്​ ഫ്ലവർ എന്നൊക്കെ പറയും. ഇതിന്‍റെ പൂക്കൾക്ക് ഒരു പ്രത്യേക തരം മണമാണ്. ഇതിനെ കുറ്റി ചെടിയായും വളളിച്ചെടിയായും വളർത്താം. ഇതിന്‍റെ തണ്ടുകൾക്ക്​ (സ്റ്റെം) ഗ്രേ കളർ ആണ്. ഇതിന്‍റെ ഇലകൾ നുള്ളിയാൽ കറ വരും. ഇലകൾക്കും പ്രത്യേക ഭംഗിയുണ്ട്. ഒട്ടും ശ്രദ്ധ വേണ്ടാതെ ചെടിയാണ്. നല്ല മണമാണ് ചെടിയുടെ പൂവിനും ഇലക്കും നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. ചെട്ടിയിൽ സാധാരണ ചെടിക്ക് കൊടുക്കുന്ന പോട്ടിങ്​ മിക്സ്​ മതി. ഗാർഡൻ ഓയിൽ, ചാണക പൊടി, ബോൺമീൽ എന്നിവ യോജിപ്പിച്ച് നടാവുന്നതാണ്. മൂപ്പുള്ള തണ്ട് നോക്കി നടുക്. ബാൽക്കണിയിൽ ചെടിചട്ടിയിൽ വെച്ച് പിടിപ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.