അബൂദബി: പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണ ചട്ടങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് നിരവധി പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയും ചില ഭേദഗതികൾ വരുത്തിയുമുള്ള കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അനുമതി നൽകി. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം മുതൽ പിഴയും തടവുമാണ് കരട് നിയമം നിർദേശിക്കുന്ന ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ 50 ലക്ഷം ദിർഹമായിരിക്കും പിഴ.
അബൂദബിയിലെ എഫ്.എൻ.സി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് നിയമത്തിന് അനുമതി നൽകിയത്.
ലൈസൻസില്ലാതെ പെട്രോളിയം ഉൽപന്നങ്ങൾ വിതരണം നടത്തുന്നവരുമായുള്ള മത്സരത്തിൽനിന്ന് ദേശീയ കമ്പനികളെ രക്ഷിക്കുന്നതാണ് കരട് നിയമമെന്ന് എഫ്.എൻ.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.