Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെട്രോളിയം ഉൽപന്ന...

പെട്രോളിയം ഉൽപന്ന വിതരണം:  കരട്​ നിയമത്തിന്​ എഫ്​.എൻ.സി അംഗീകാരം

text_fields
bookmark_border

അബൂദബി: പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണ ചട്ടങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്​ നിരവധി പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിയും ചില ഭേദഗതികൾ വരുത്തിയുമുള്ള കരട്​ നിയമത്തിന്​ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്​.എൻ.സി) അനുമതി നൽകി. നിയമം ലംഘിക്കുന്നവർക്ക്​ അഞ്ച്​ ലക്ഷം ദിർഹം മുതൽ പിഴയും തടവുമാണ്​ കരട്​ നിയമം നിർദേശിക്കുന്ന ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ 50 ലക്ഷം ദിർഹമായിരിക്കും പിഴ.

അബൂദബിയിലെ എഫ്​.എൻ.സി ആസ്​ഥാനത്ത്​ ചൊവ്വാഴ്​ച നടന്ന യോഗത്തിലാണ്​ നിയമത്തിന്​ അനുമതി നൽകിയത്​. 
ലൈസൻസില്ലാതെ പെട്രോളിയം ഉൽപന്നങ്ങൾ വിതരണം നടത്തുന്നവരുമായുള്ള മത്സരത്തിൽനിന്ന്​ ദേശീയ കമ്പനികളെ രക്ഷിക്കുന്നതാണ്​ കരട്​ നിയമമെന്ന്​ എഫ്​.എൻ.സി വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fnc
News Summary - fnc
Next Story