ദുബൈ: ഭക്ഷ്യസുരക്ഷ അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് വ്യത്യസ്ത കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റായ ബോബി കൃഷ്ണയുടെ നേതൃത്വത്തിൽ സ്കൈ ഡൈവ് നടത്തിയാണ് വ്യത്യസ്ത പരിപാടിയൊരുക്കിയത്. ഭക്ഷ്യസുരക്ഷ വാരാചരണത്തിന്റെ ഭാഗമായിരുന്നു സ്കൈ ഡൈവ്. 'ഐ ലവ് ഫുഡ് സേഫ്ടി' എന്ന ടീഷർട്ട് ധരിച്ചായിരുന്നു മലയാളിയായ ബോബി കൃഷ്ണയുടെ വ്യത്യസ്ത ബോധവതക്രണം.
ആരോഗ്യ വിഷയങ്ങൾക്ക് മുൻഗണന നൽകാനും ഭക്ഷ്യസുരക്ഷ മുൻനിർത്തി നിക്ഷേപം വർധിപ്പിക്കാനുമുള്ള സമയമാണിതെന്ന് ബോബി കൃഷ്ണ പറഞ്ഞു. ചെറുവിമാനത്തിൽ പറന്നുയർന്നശേഷം സ്കൈഡൈവ് നടത്തുന്ന വിഡിയോയും ബോബി പങ്കുവെച്ചിട്ടുണ്ട്.
ഷവർമ കഴിച്ച കുട്ടികൾ മരിച്ചത് കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയിലെ സീനിയർ ഫുഡ് സേഫ്ടി സ്പെഷലിസ്റ്റ് ബോബി കൃഷ്ണ ഷവർമയുടെ അപകടസാധ്യതയെക്കുറിച്ച് പറയുന്നതിങ്ങനെ:
'ഷവർമയോടൊപ്പം ഉപയോഗിക്കുന്ന ഗാർലിക് പേസ്റ്റാണ് യഥാർഥ വില്ലൻ. ഇക്കാര്യത്തിൽ ഹോട്ടലുകാർക്ക് ദുബൈ മുനിസിപ്പാലിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഇവിടത്തെ നിയമമനുസരിച്ച് ഗാർലിക് പേസ്റ്റിനൊപ്പം പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല. പച്ചമുട്ടയിൽ സാൽമൊണെല്ല എന്ന ബാക്ടീരിയയുണ്ട്. കുറേ മുട്ട പൊട്ടിച്ച് മിക്സ് ചെയ്യുമ്പോൾ ബാക്ടീരിയ പെട്ടെന്ന് വളരും. ചിലർ മുട്ട ആവശ്യത്തിന് ചൂടാക്കാതെയായിരിക്കും കുക്ക് ചെയ്യുന്നത്. അതിനാൽ, മുട്ടയും ഗാർലിക് പേസ്റ്റും മിക്സ് ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.