ദുബൈ: കണ്ണൂർ ജില്ലയിലെ മുണ്ടയാട് പ്രദേശത്തുകാരുടെ പ്രവാസി കൂട്ടായ്മയായ ‘മുണ്ടയാട് എക്സ്പാട്രിയാട്സ് അസോസിയേഷൻ (എം.ഇ.എ) ഓൾ കേരള സിക്സസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടന്ന നാലാം സീസണിന്റെ സൂപ്പർ കപ്പ് ഇനത്തിൽ ഹാസ്കോ ദുബൈയെ പരാജയപ്പെടുത്തി കണ്ണൂർ ബ്രദേഴ്സ് ചാമ്പ്യന്മാരായി. 40 വയസ്സിന് മുകളിലുള്ളവർ മത്സരിച്ച മാസ്റ്റേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ വളപട്ടണം എഫ്.സിയെ പരാജയപ്പെടുത്തി ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി മറിന കോസ്റ്റ കിരീടം ചൂടി. എൻ.കെ. ബഷീർ, ഷൈനീഷ് കമാൽ, അമർ ഷെരീഫ്, പി.സി. റിയാസ്, ഷഹീൻ, കെ.പി. സുഹൈൽ, ഫഹർ ഹസ്സൻ, സീഷാൻ, സലീജ് കാദിരി, സിറാജ് കാദിരി, എൻ.കെ. റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.