അബൂദബി: അബൂദബി സർക്കാറിെൻറ സാംസ്കാരിക ഉത്സവമായ അൽ ഹുസ്ൻ ഫെസ്റ്റിവലിൽ വിധികർത്താവായി മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ബീഗം ഷാഹിന. 2019ൽ വിജയിയായ അതേ തട്ടകത്തിലാണ് ബീഗം ഷാഹിനക്ക് വിധികർത്താവിെൻറ കസേരയിൽ ഇരിക്കാൻ അവസരം ലഭിച്ചത്. ഇമാറാത്തി രുചികൾ മാറ്റുരക്കുന്ന മത്സരത്തിൽ ജഡ്ജിങ് പാനലിലെ മൂന്നുപേരിൽ ഒരാളായിരുന്നു ഇൗ മലയാളി വീട്ടമ്മ. ഷെഫുമാരായ രഘു, മുസബ്ബ അൽ കാബി എന്നിവരായിരുന്നു മറ്റു രണ്ടു വിധികർത്താക്കൾ. അബൂദബിയുടെ ഉത്ഭവത്തിനു സാക്ഷ്യം വഹിച്ച 250 വർഷം പഴക്കമുള്ള കോട്ടയുടെ പ്രാധാന്യം പുതുതലമുറക്ക് പകർന്നു നൽകാനും പരമ്പരാഗത ഇമാറാത്തി ജീവിത രീതികൾ കാണിച്ചുകൊടുക്കാനും ഉദ്ദേശിച്ച് നടത്തുന്ന ഉത്സവമാണ് അൽഹുസ്ൻ ഫെസ്റ്റ്. 2019 മുതലാണ് അൽഹുസ്ൻ ഫെസ്റ്റിൽ പാചകമത്സരങ്ങൾ തുടങ്ങിയത്. യു.എ.ഇ, അർജൻറീന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ പിന്നിലാക്കിയാണ് അന്ന് ഷാഹിന ഒന്നാംസ്ഥാനം നേടിയത്.
ഇത്തവണ രണ്ടാം സീസൺ നടന്നപ്പോൾ ജഡ്ജിങ് പാനലിലേക്ക് ഷാഹിനയെ ക്ഷണിക്കുകയായിരുന്നു. അടുത്തിടെ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'ഡസർട്ട് മാസ്റ്റർ' പാചകമത്സരത്തിലെ ജഡ്ജിങ് പാനലിലും ഷാഹിന ഉണ്ടായിരുന്നു. 'ഗൾഫ് മാധ്യമം' ഇമാറാത്ത് ബീറ്റ്സിലൂടെയും serve it like shani എന്ന യൂട്യൂബ് ചാനലിലൂടെയും തെൻറ പാചക വൈദഗ്ധ്യം അവതരിപ്പിക്കുന്നുണ്ട്. റഷ, ഇഷ, ഷെസ, സെയ്ൻ മുഹമ്മദ് എന്നിവരാണ് മക്കൾ. ഭർത്താവ് അബ്ദുൽ റഷീദ് ദുബൈയിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.