ഷാ​ർ​ജ ബു​ക്ക്​​ ​അ​തോ​റി​റ്റി ഒ​രു​ക്കി​യ ബോ​ട്ട്​ സ​ർ​വി​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ

ഷാ​ർ​ജ പു​സ്​​ത​ക മേ​ള​യി​ലേ​ക്ക്​​ സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്​

ഷാ​ർ​ജ: ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സൗ​ജ​ന്യ ബോ​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ), ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് പു​സ്ത​ക പ്രേ​മി​ക​ൾ​ക്കാ​യി​ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ഷാ​ർ​ജ ബു​ക്ക്​​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

എ​സ്.​ആ​ർ.​ടി.​എ​യു​ടെ 10 ബോ​ട്ടു​ക​ളാ​ണ്​ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഷാ​ർ​ജ അ​ക്വേ​റി​യം സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ നേ​രി​ട്ട്​ എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്കാ​ണ്​ സ​ർ​വി​സ്. ബോ​ട്ടു​ക​ൾ നി​ർ​ത്തു​ന്ന​തി​നാ​യി എ​ക്സ്​​പോ സെ​ന്‍റ​റി​ന്​ പി​റ​കി​ലു​ള്ള ത​ടാ​ക​ത്തി​ൽ താ​ൽ​ക്കാ​ലി​ക ഡോ​ക്​ ഏ​രി​യ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ദി​വ​സ​വും ദു​ബൈ ആ​ർ.​ടി.​എ അ​ൽ ഗു​ബൈ​ബ മ​റൈ​ൻ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഷാ​ർ​ജ അ​ക്വേ​റി​യം സ്റ്റേ​ഷ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ദു​ബൈ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ഈ ​സ​ർ​വി​സ്​ ഉ​പ​യോ​ഗി​ച്ച്​ ഷാ​ർ​ജ അ​ക്വേ​റി​യം സ്​​റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാം. ശേ​ഷം ഇ​വി​ടെ​നി​ന്ന്​ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലേ​ക്ക്​ ബോ​ട്ടി​ൽ എ​ത്താ​നാ​കു​മെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത.

വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ ഷാ​ർ​ജ അ​ക്വേ​റി​യ​ത്തി​ൽ നി​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​നും നാ​ലി​നും ആ​റി​നും ഒ​മ്പ​തി​നു​മാ​ണ്​ ബോ​ട്ടു​ക​ൾ പു​റ​പ്പെ​ടു​ക. ദു​ബൈ​യി​ലെ അ​ൽ ഗു​ബൈ​ബ സ്റ്റേ​ഷ​നി​ൽ നി​ന്ന് വൈ​കീ​ട്ട് 3, 5, 8, 10 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ്​ മ​ട​ക്ക​യാ​ത്ര​ക​ൾ.

തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ ഷാ​ർ​ജ അ​ക്വേ​റി​യം സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ രാ​വി​ലെ ഏ​ഴി​നാ​ണ്​ ആ​ദ്യ സ​ർ​വി​സ്. പി​ന്നാ​ലെ എ​ട്ടു​ മ​ണി​ക്കും ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്കും വൈ​കീ​ട്ട്​ 4.45നും 6.15​നും സ​ർ​വി​സു​ണ്ടാ​വും. ദു​ബൈ അ​ൽ ഖു​ബൈ​ബ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ രാ​വി​ലെ 7.45, 10 മ​ണി, വൈ​കീ​ട്ട്​ നാ​ല്, അ​ഞ്ച്, ഏ​ഴ്​ സ​മ​യ​ങ്ങ​ളി​ലാ​ണ്​ മ​ട​ക്ക യാ​ത്ര.

Tags:    
News Summary - Free Boat Service to Sharjah Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.