സ​ൽ​മാ മു​ഹ​മ്മ​ദ്​ റാ​ശി​ദ്​ അ​ൽ മ​ർ​റി

അ​ശ്ര​ദ്ധ​മാ​യ ​ലൈ​ൻ​മാ​റ്റം; ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​ത്​ 32 പേ​ർ

ദു​ബൈ: പെ​ട്ടെ​ന്നു​ള്ള ലൈ​ൻ മാ​റ്റം മൂ​ല​മു​ണ്ടാ​യ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ ദു​ബൈ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ 32 പേ​ർ. ബു​ധ​നാ​ഴ്ച ദു​ബൈ പൊ​ലീ​സാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

റോ​ഡ്​ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യാ​ണ്​​ ഈ ​മ​ര​ണ​നി​ര​ക്ക്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണ സെ​ക്ഷ​ൻ ത​ല​വ​ൻ സ​ൽ​മാ മു​ഹ​മ്മ​ദ്​ റാ​ശി​ദ്​ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

അ​ശ്ര​ദ്ധ​മാ​യു​ള്ള ലൈ​ൻ മാ​റ്റ​മാ​ണ് ദു​ബൈ​യി​ൽ​ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന​മാ​യും കാ​ര​ണം. ഡ്രൈ​വ​റു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, ക്ഷീ​ണം, അ​ശ്ര​ദ്ധ എ​ന്നി​വ​യാ​ണ്​ അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്ക്​ പി​ന്നി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ. ഇ​തി​ൽ ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം. ഇ​തി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ന്‍ഡ്​ ഗ്ലാ​സു​ക​ൾ ടി​ന്‍റ്​ ചെ​യ്താ​ൽ പൊ​ലീ​സി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​മെ​ന്നാ​ണ്​ ഡ്രൈ​വ​ർ​മാ​രു​ടെ തെ​റ്റാ​യ ധാ​ര​ണ. എ​ന്നാ​ൽ, ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഏ​റ്റ​വും നൂ​ത​ന​മാ​യ കാ​മ​റ​ക​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​ണ്​ ദു​ബൈ ട്രാ​ഫി​ക്​ പൊ​ലീ​സ്​ വി​ന്യ​സി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക്​ പി​ടി​ച്ചെ​ടു​ക്കും. കൂ​ടാ​തെ 400 ദി​ർ​ഹം മു​ത​ൽ 1000 ദി​ർ​ഹം വ​രെ പി​ഴ​യും​ ലൈ​സ​ൻ​സി​ൽ നാ​ല്​ ബ്ലാ​ക്ക്​​ പോ​യ​ന്‍റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ലൈ​ൻ മാ​റ്റം എ​ന്ന​ത്​ ശ്ര​ദ്ധ​യോ​ടെ ചെ​യ്യേ​ണ്ട ഒ​ന്നാ​ണെ​ന്നും അ​ത്​ ലം​ഘി​ക്കു​ന്ന​തു​വ​ഴി ഗു​രു​ത​ര​മാ​യ അ​പ​ക​ട​മാ​ണ്​ വ​രു​ത്തി​വെ​ക്കു​ക​യെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​ടു​ത്തി​ടെ അ​ശ്ര​ദ്ധ​മാ​യി ലൈ​ൻ മാ​റ്റി​യ​തു മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​ര​ണ​പ്പെ​ടു​ക​യും 11 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - careless lane change-32 people died in one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.