ദുബൈ: ഡി.എം.എ (ദുബൈ മലയാളി അസോസിയേഷൻ) സൗജന്യ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച അൽ അബീർ മെഡിക്കൽ സെന്ററിൽ നടക്കും. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക,ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അസോസിയേഷന്റെ നേതൃത്വത്തിൽ തുടർച്ചയായി മെഡിക്കൽ കാമ്പയിനുകൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ ആറാം ഘട്ട കാമ്പയിനാണിപ്പോൾ നടക്കുന്നത്. ദുബൈ മലയാളി അസോസിയേഷൻ, അബൂദബി അൽ അബീർ മെഡിക്കൽ സെന്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഒമ്പതു വരെയാണ് ക്യാമ്പ് നടക്കുക.
അബൂദബി അൽ അബീർ മെഡിക്കൽ സെന്ററാണ് വേദി. കൂടുതൽ വിവരങ്ങൾക്ക് മനോജ്: +971 56 810 8323, അക്ബർ : +971 55 873 3995, ഷറഫുദ്ദീൻ: +971 55 503 2974.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.