ദുബൈ: ഡി.എച്ച്.എ കേന്ദ്രങ്ങൾക്ക് പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ വാക്സിൻ വിതരണം തുടങ്ങുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആശുപത്രികളിൽ നേരിട്ട് വിളിച്ച് ബുക്ക് ചെയ്തശേഷം വേണം വാക്സിൻ കേന്ദ്രത്തിൽ എത്താൻ. ആസ്റ്റർ, ബർജീൽ ആശുപത്രികളിൽ ഉൾപ്പെടെ വാക്സിൻ വിതരണം ചെയ്യും. രാജ്യത്ത് 100 ശതമാനം വാക്സിനേഷൻ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനെത്തിക്കുന്നത്.
വാക്സിൻ വിതരണം തുടങ്ങുന്ന സ്വകാര്യ ആശുപത്രികൾ
ആസ്റ്റർ ഹോസ്പിറ്റൽ
ബർജീൽ ഹോസ്പിറ്റൽ
അൽഫുത്തൈം ഹെൽത്ത് ഹബ്
അൽ ഗർഹൂദ് പ്രൈവറ്റ് ഹോസ്പിറ്റൽ
അൽ സഹ്റ ഹോസ്പിറ്റിൽ
അമേരിക്കൻ ഹോസ്പിറ്റൽ
വാലിയൻറ് ഹെൽത്ത് കെയർ
കനേഡിയൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ
ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ
മെഡിക്ലിനിക്
സൗദി ജർമൻ ഹോസ്പിറ്റൽ
ഇൻറർനാഷനൽ മോഡേൺ ഹോസ്പിറ്റൽ
വി.ഐ.പി ഡോക്ടർ 24/7 ഡി.എം.സി.സി
കിങ്സ് കോളജ് ഹോസ്പിറ്റൽ
മെഡ്കെയർ ഓർത്തോപീഡിക് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ
എൻ.എം.സി റോയൽ ഹോസ്പിറ്റൽ,
പ്രൈം ഹോസ്പിറ്റൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.