അ​ബൂ​ദ​ബി​യി​ൽ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ൻ

അ​ബൂ​ദ​ബി: ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ സെ​ഹ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ശൃം​ഖ​ല​യാ​യ സെ​ഹ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ളി​ലും സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്‌​സി​ൻ ന​ൽ​കും. തി​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വ്-​ത്രൂ ഓ​പ്ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യും കു​ത്തി​വെ​പ്പ് ന​ട​ത്തും. പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ൽ വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​ക​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നു.

യു.​എ.​ഇ ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പ്, അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ൽ​ത്ത് സെൻറ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച 'സ്വ​യം സു​ര​ക്ഷി​ത​മാ​കൂ, സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കൂ' എ​ന്ന പൊ​തു​ജ​നാ​രോ​ഗ്യ കാ​മ്പ​യി​നി‍െൻറ ഭാ​ഗ​മാ​യാ​ണ് പ​ക​ർ​ച്ച​പ്പ​നി കു​ത്തി​വെ​പ്പ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ത​ട​യു​ന്ന​തി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി‍െൻറ അ​വി​ഭാ​ജ്യ പ​ങ്കി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​യു​ക്ത കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി‍െൻറ പ്രാ​ധാ​ന്യം പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സ​മ​യം ബു​ക്ക് ചെ​യ്യാ​ൻ 80050 എ​ന്ന സെ​ഹ​യു​ടെ കാ​ൾ സെൻറ​റി​ൽ വി​ളി​ക്കാം.കോ​വി​ഡ്-19 ടെ​സ്​​റ്റി​നാ​യി സെ​ഹ​യു​ടെ ഏ​തെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കും.

വാ​ക്‌​സി​ൻ കു​ത്തി​വെ​പ്പി​ന് ജീ​വ​ന​ക്കാ​ർ​ക്ക് സേ​വ​നം വീ​ട്ടി​ൽ ല​ഭ്യ​മാ​ക്കും. രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ട​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ക്കാ​തെ സേ​വ​ന​ത്തി​ന് ഒ​രു വീ​ടി​ന് 500 ദി​ർ​ഹ​മാ​ണ് ഫീ​സ് ഈ​ടാ​ക്കു​ക. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 02 711 7117 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് അ​പ്പോ​യി​ൻ​റ്‌​മെൻറു​ക​ൾ ബു​ക്ക് ചെ​യ്യാം. അ​ബൂ​ദ​ബി​യി​ൽ 056 4103180, അ​ൽ​ഐ​നി​ൽ 056 2187886 എ​ന്നീ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ടാ​ൽ സെ​ഹ പ​ക​ർ​ച്ച​പ്പ​നി വാ​ക്‌​സി​ൻ കു​ത്തി​വെ​പ്പി​നു​ള്ള സൗ​ക​ര്യം ന​ൽ​കും. കോ​വി​ഡ് വ്യാ​പ​ന വേ​ള​യി​ൽ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും വാ​ക്‌​സി​ൻ എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​താ​യി സെ​ഹ ആം​ബു​ലേ​റ്റ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ​സ് ചീ​ഫ് ഓ​പ​റേ​ഷ​ൻ​സ് ഓ​ഫി​സ​ർ ഡോ. ​നൂ​റ അ​ൽ ഗെ​യ്തി ചൂ​ണ്ടി​ക്കാ​ട്ടി.കോ​വി​ഡ്-19​ഉം ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളും സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വ​ർ​ഷം എ​ല്ലാ​വ​രും പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്കേ​ണ്ട​തി‍െൻറ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ടു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.