അബൂദബിയിൽ എല്ലാ താമസക്കാർക്കും സൗജന്യ വാക്സിനേഷൻ
text_fieldsഅബൂദബി: ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ തലസ്ഥാന എമിറേറ്റിലെ എല്ലാ താമസക്കാർക്കും സൗജന്യമായി പകർച്ചപ്പനി വാക്സിനേഷൻ നൽകുമെന്ന് അറിയിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ സെഹയുടെ കീഴിലുള്ള എല്ലാ ആരോഗ്യ സൗകര്യങ്ങളിലും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഡ്രൈവ്-ത്രൂ ഓപ്ഷൻ സൗകര്യവും ലഭ്യമാണ്. ആവശ്യമെങ്കിൽ അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ താമസക്കാരുടെ വീടുകളിലെത്തിയും കുത്തിവെപ്പ് നടത്തും. പശ്ചിമ അബൂദബിയിൽ വീടുകളിലെത്തി വാക്സിനേഷൻ നൽകൽ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ എന്നിവ സംയുക്തമായി ആരംഭിച്ച 'സ്വയം സുരക്ഷിതമാകൂ, സമൂഹത്തെ സംരക്ഷിക്കൂ' എന്ന പൊതുജനാരോഗ്യ കാമ്പയിനിെൻറ ഭാഗമായാണ് പകർച്ചപ്പനി കുത്തിവെപ്പ് സൗജന്യമായി നൽകുന്നത്.സീസണൽ ഇൻഫ്ലുവൻസ തടയുന്നതിൽ പ്രതിരോധ കുത്തിവെപ്പിെൻറ അവിഭാജ്യ പങ്കിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത കാമ്പയിൻ നടക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാർ രോഗപ്രതിരോധ കുത്തിവെപ്പിെൻറ പ്രാധാന്യം പരമാവധി ജനങ്ങളിലെത്തിക്കും. വാക്സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാൻ 80050 എന്ന സെഹയുടെ കാൾ സെൻററിൽ വിളിക്കാം.കോവിഡ്-19 ടെസ്റ്റിനായി സെഹയുടെ ഏതെങ്കിലും സൗകര്യങ്ങൾ സന്ദർശിക്കുന്ന രോഗികൾക്ക് പകർച്ചപ്പനി വാക്സിൻ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകും.
വാക്സിൻ കുത്തിവെപ്പിന് ജീവനക്കാർക്ക് സേവനം വീട്ടിൽ ലഭ്യമാക്കും. രോഗപ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ സേവനത്തിന് ഒരു വീടിന് 500 ദിർഹമാണ് ഫീസ് ഈടാക്കുക. താൽപര്യമുള്ളവർക്ക് 02 711 7117 എന്ന നമ്പറിൽ വിളിച്ച് അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യാം. അബൂദബിയിൽ 056 4103180, അൽഐനിൽ 056 2187886 എന്നീ നമ്പറിലും ബന്ധപ്പെട്ടാൽ സെഹ പകർച്ചപ്പനി വാക്സിൻ കുത്തിവെപ്പിനുള്ള സൗകര്യം നൽകും. കോവിഡ് വ്യാപന വേളയിൽ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സിൻ എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതായി സെഹ ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് ചീഫ് ഓപറേഷൻസ് ഓഫിസർ ഡോ. നൂറ അൽ ഗെയ്തി ചൂണ്ടിക്കാട്ടി.കോവിഡ്-19ഉം ഇൻഫ്ലുവൻസ വൈറസുകളും സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം എല്ലാവരും പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യം അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.