അബൂദബി: റസിഡൻറ്സ്, എൻട്രി വിസ കാലാവധി കഴിഞ്ഞവർക്ക് അബൂദബിയിൽ അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കും.സൗജന്യ കോവിഡ് -19 വാക്‌സിൻ ലഭിക്കാൻ, കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാമെന്നാണ് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി തീരുമാനം.
വിസിറ്റ് വിസയിലുള്ളവർക്ക് അബൂദബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.റെസിഡൻറ്സ് വിസ കാലാവധി പിന്നിട്ടവർക്കും, എൻട്രി പെർമിറ്റിെൻറ സമയം പിന്നിട്ടവർക്കും ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യമായി കോവിഡ് വാക്സിന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം.
അടിയന്തര സാഹചര്യങ്ങളിൽ ഇത്തരക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും എന്നതിനാൽ സന്ദർശകരായി എത്തുന്നവർക്കും വിസയിലെ യു.ഐ.ഡി നമ്പർ ഉപയോഗിച്ച് അൽഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം.
മാതൃരാജ്യത്ത് വാക്സിനേഷൻ പൂർത്തിയായവർക്ക് സ്മാർട്ട് ഫോണുകളിൽ അക്കാര്യം തെളിയിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം. ചൈനയിൽ നിന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് യു.എ.ഇ സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുന്നുണ്ട്.
ഇന്ത്യക്കാരടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് നിലവിൽ കുത്തിവെപ്പ് നൽകുന്നില്ല. എന്നാൽ, നേരത്തേ യു.എ.ഇയിൽ വാക്സിനെടുക്കാൻ അവസരം ലഭിച്ച സന്ദർശക വിസക്കാർ യു. ഐ.ഡി വെച്ച് രജിസ്റ്റർ ചെയ്താൽ അൽഹൊസൻ ആപ്പിൽ പച്ചനിറം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.