ദുബൈ ദേരയിലെ നക്കീൽ റോഡിലേക്ക്​ നീണ്ട ജുമുഅ നമസ്​കാരം

ജുമുഅ വീണ്ടും : വിശ്വാസികൾക്ക്​ 'പെരുന്നാൾ'

ദുബൈ: ഇന്നലെ യു.എ.ഇയിലെ വിശ്വാസികൾക്ക്​ ​'പെരുന്നാൾ' ആയിരുന്നു. വർഷത്തിൽ രണ്ടുതവണ മാത്രം എത്തുന്ന പെരുന്നാൾ നമസ്​കാരത്തി​െൻറ അനുഭൂതിയോടെയാണ്​ വിശ്വാസികൾ ഇന്നലെ ജുമുഅ നമസ്​കാരത്തിനെത്തിയത്​. പുതുവസ്​ത്രങ്ങൾ ധരിച്ചും നേരത്തെ പള്ളിയിലെത്തിയുമാണ്​ ഒമ്പത്​ മാസത്തിനുശേഷം പുനരാരംഭിച്ച ജുമുഅയെ അവർ വരവേറ്റത്​. ജുമുഅക്ക്​ മാത്രം പരസ്​പരം കണ്ടിരുന്നവർ മാസങ്ങൾക്ക്​ ശേഷം വീണ്ടും കണ്ടുമുട്ടി സ്​നേഹം പങ്കിട്ടു. എന്നാൽ, ആ​േശ്ലഷണമോ ഹസ്​തദാനമോ ഉണ്ടായിരുന്നില്ല. കൈമുട്ടുകൾ കൂട്ടിമുട്ടിച്ച്​ ഹൃദയാഭിവാദ്യം ചെയ്​തു.

30 ശതമാനം പേർക്ക്​ മാത്രമായിരുന്നു പ്രവേശനമെങ്കിലും വിശ്വാസികളുടെ നിര പള്ളിയുടെ പുറത്തേക്കും പാർക്കിങ്​ സ്​ഥലങ്ങളിലേക്കും റോഡിലേക്കും നീണ്ടു. ആകെ ശേഷിയുടെ 30 ശതമാനം കവിഞ്ഞപ്പോൾ ചില പള്ളികളുടെ ഗേറ്റുകൾ അടച്ചു. എന്നാൽ, അര മണിക്കൂറിന്​ ശേഷം വീണ്ടും ജുമുഅ നടത്തി മറ്റുള്ളവർക്ക്​ അവസരം നൽകി. കോവിഡ്​ മഹാമാരിയിൽ നിന്ന്​ എത്രയും വേഗത്തിൽ ലോകത്തിന്​ മോക്ഷം ലഭിക്ക​ട്ടെയെന്ന്​ ഇമാമുമാർ പ്രാർഥിച്ചു.

ഹൃദയംകൊണ്ടും നാവുകൊണ്ടും പരസ്​പരം നന്ദി പ്രകടിപ്പിക്കണം. അനുഗ്രഹങ്ങൾ അനുഭവിക്ക​ു​േമ്പാൾ അല്ലാഹുവിനോട്​​ നന്ദിയുള്ളവരാവണമെന്നും ഇമാമുമാർ ഖുതുബയിൽ ആഹ്വാനം ചെയ്​തു.എല്ലാവരും സ്വന്തം മുസല്ലയുമായാണ്​ പള്ളികളിലെത്തിയത്​. ചില പള്ളികളിൽ ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന മുസല്ലകൾ സജ്ജീകരിച്ചിരുന്നു.

ബാങ്ക്​ വിളിക്കുന്നതിന്​ അര മണിക്കൂർ മുമ്പ്​​ മാത്രമാണ്​ പള്ളി തുറന്നത്​. ദുബൈയിൽ 12.12ന് ബാങ്ക്​ വിളിച്ചു. തൊ​ട്ടുപിന്നാലെ ഖുതുബയും നമസ്​കാരവും നടത്തി. 10- 15 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു. ശേഷം അരമണിക്കൂറിനുള്ളിൽ പള്ളി അടച്ചു.30 ശതമാനം പേർക്ക്​ മാത്രമേ പ്രവേശനമുള്ളൂ എന്നറിഞ്ഞതോടെ 11 മണി മുതൽ പള്ളിയുടെ മുന്നിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.

ഗേറ്റ്​ തുറക്കുന്നതും കാത്ത്​ ഇവർ പൊരിവെയിലത്ത്​ നിന്നു. പള്ളികളിൽ അംഗശുദ്ധി വരുത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന്​ അംഗശുദ്ധി വരുത്തി വരണമെന്ന്​ പ്രത്യേക നിർദേശമുണ്ടായിരുന്നു. പ്രായമായവരും കുട്ടികളും പരമാവധി എത്തിയില്ല.എല്ലാ ആരാധനാലയങ്ങളും നേരത്തെ തുറന്നെങ്കിലും ജുമുഅ അനുവദിച്ചിരുന്നില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ നഷ്​ടങ്ങളായിരുന്നു രണ്ട്​ പെരുന്നാൾ നമസ്​കാരവും ജുമുഅകളും. കോവിഡിൽനിന്ന്​ അതിവേഗം കരകയറുന്ന യു.എ.ഇയുടെ അതിജീവനത്തി​െൻറ ഒടുവിലത്തെ നേർസാക്ഷ്യമാണ്​ പള്ളികളിൽ ജുമുഅ തുടങ്ങിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.