ജുമുഅ വീണ്ടും : വിശ്വാസികൾക്ക് 'പെരുന്നാൾ'
text_fieldsദുബൈ: ഇന്നലെ യു.എ.ഇയിലെ വിശ്വാസികൾക്ക് 'പെരുന്നാൾ' ആയിരുന്നു. വർഷത്തിൽ രണ്ടുതവണ മാത്രം എത്തുന്ന പെരുന്നാൾ നമസ്കാരത്തിെൻറ അനുഭൂതിയോടെയാണ് വിശ്വാസികൾ ഇന്നലെ ജുമുഅ നമസ്കാരത്തിനെത്തിയത്. പുതുവസ്ത്രങ്ങൾ ധരിച്ചും നേരത്തെ പള്ളിയിലെത്തിയുമാണ് ഒമ്പത് മാസത്തിനുശേഷം പുനരാരംഭിച്ച ജുമുഅയെ അവർ വരവേറ്റത്. ജുമുഅക്ക് മാത്രം പരസ്പരം കണ്ടിരുന്നവർ മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി സ്നേഹം പങ്കിട്ടു. എന്നാൽ, ആേശ്ലഷണമോ ഹസ്തദാനമോ ഉണ്ടായിരുന്നില്ല. കൈമുട്ടുകൾ കൂട്ടിമുട്ടിച്ച് ഹൃദയാഭിവാദ്യം ചെയ്തു.
30 ശതമാനം പേർക്ക് മാത്രമായിരുന്നു പ്രവേശനമെങ്കിലും വിശ്വാസികളുടെ നിര പള്ളിയുടെ പുറത്തേക്കും പാർക്കിങ് സ്ഥലങ്ങളിലേക്കും റോഡിലേക്കും നീണ്ടു. ആകെ ശേഷിയുടെ 30 ശതമാനം കവിഞ്ഞപ്പോൾ ചില പള്ളികളുടെ ഗേറ്റുകൾ അടച്ചു. എന്നാൽ, അര മണിക്കൂറിന് ശേഷം വീണ്ടും ജുമുഅ നടത്തി മറ്റുള്ളവർക്ക് അവസരം നൽകി. കോവിഡ് മഹാമാരിയിൽ നിന്ന് എത്രയും വേഗത്തിൽ ലോകത്തിന് മോക്ഷം ലഭിക്കട്ടെയെന്ന് ഇമാമുമാർ പ്രാർഥിച്ചു.
ഹൃദയംകൊണ്ടും നാവുകൊണ്ടും പരസ്പരം നന്ദി പ്രകടിപ്പിക്കണം. അനുഗ്രഹങ്ങൾ അനുഭവിക്കുേമ്പാൾ അല്ലാഹുവിനോട് നന്ദിയുള്ളവരാവണമെന്നും ഇമാമുമാർ ഖുതുബയിൽ ആഹ്വാനം ചെയ്തു.എല്ലാവരും സ്വന്തം മുസല്ലയുമായാണ് പള്ളികളിലെത്തിയത്. ചില പള്ളികളിൽ ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന മുസല്ലകൾ സജ്ജീകരിച്ചിരുന്നു.
ബാങ്ക് വിളിക്കുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമാണ് പള്ളി തുറന്നത്. ദുബൈയിൽ 12.12ന് ബാങ്ക് വിളിച്ചു. തൊട്ടുപിന്നാലെ ഖുതുബയും നമസ്കാരവും നടത്തി. 10- 15 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു. ശേഷം അരമണിക്കൂറിനുള്ളിൽ പള്ളി അടച്ചു.30 ശതമാനം പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നറിഞ്ഞതോടെ 11 മണി മുതൽ പള്ളിയുടെ മുന്നിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
ഗേറ്റ് തുറക്കുന്നതും കാത്ത് ഇവർ പൊരിവെയിലത്ത് നിന്നു. പള്ളികളിൽ അംഗശുദ്ധി വരുത്താനുള്ള സൗകര്യമുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വരണമെന്ന് പ്രത്യേക നിർദേശമുണ്ടായിരുന്നു. പ്രായമായവരും കുട്ടികളും പരമാവധി എത്തിയില്ല.എല്ലാ ആരാധനാലയങ്ങളും നേരത്തെ തുറന്നെങ്കിലും ജുമുഅ അനുവദിച്ചിരുന്നില്ല. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളായിരുന്നു രണ്ട് പെരുന്നാൾ നമസ്കാരവും ജുമുഅകളും. കോവിഡിൽനിന്ന് അതിവേഗം കരകയറുന്ന യു.എ.ഇയുടെ അതിജീവനത്തിെൻറ ഒടുവിലത്തെ നേർസാക്ഷ്യമാണ് പള്ളികളിൽ ജുമുഅ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.