ഫുജൈറ: 52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ കെ.എം.സി.സി ദേശീയദിന സാംസ്‌കാരിക, കലാ പരിപാടികൾ സംഘടിപ്പിക്കും. നാളെ വൈകീട്ട് ആറുമണിക്ക് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലാണ് പരിപാടി. ശൈഖ് അഹ്‌മദ് ബിൻ ഹമദ് ബിൻ അൽ ശർഖി ദേശീയദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും. യു.എ.ഇ ദേശീയ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിക്കും.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായിക സജിലി സലിം കണ്ണൂർ, ഷമീർ ചാവക്കാട് തുടങ്ങിയവർ നയിക്കുന്ന ഗാനമേള ഉണ്ടാകും.
ഡിസംബർ ഒൻപതിന് ദേശീയ ദിനത്തിന്റെ ഭാഗമായി ഫുജൈറ സെന്റ് മേരീസ് സ്കൂളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.