ദുബൈ: ഗാന്ധിജയന്തി ദിനത്തിൽ നിയന്തണങ്ങൾ പാലിച്ച് ആഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ പ്രവാസി സമൂഹം. യു.എ.ഇ ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, വിവിധ സംഘടനകൾ തുടങ്ങിയവർ വെർച്വലായും നേരിട്ടും ആഘോഷ പരിപാടികൾ ഒരുക്കി. വിവിധ സംഘടനകൾ തൈനട്ടും ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയും ആഘോഷം സംഘടിപ്പിച്ചു.
ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ദുൈബ ക്രീക്കിൽ ഗാന്ധി സ്മൃതി ജലയാത്ര സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യത്യസ്തമായ രീതിയിൽ ബർദുൈബയിൽനിന്നും അബ്രയിലൂടെയാണ് ജലയാത്ര സംഘടിപ്പിച്ചത്. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ജലയാത്ര ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഷാഫി അഞ്ചങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി, ഫെനി ജോസഫ്, റാസിഖ് ഏങ്ങണ്ടിയൂർ, അൻവർ പണിക്കവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, അല്‍ ഇബ്തിസാമ സ്കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിപാടികളില്‍ അസോസിയേഷന്‍ ഭാരവാഹികളും മാനേജിങ് കമ്മിറ്റികളും സ്കൂള്‍ അധികൃതരുമാണ് സംബന്ധിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും വൃക്ഷത്തൈകള്‍ നടലും അസോസിയേഷന്‍ പരിസരം ശുചീകരണ യജ്ഞവും നടന്നു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷ ചടങ്ങ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വൈസ് കോണ്‍സുല്‍ രജ്ബീര്‍ സിങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.പി. ജോൺസണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ആക്ടിങ് ട്രഷറര്‍ ഷാജി കെ. ജോണ്‍, ജോയൻറ് ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടാഞ്ചിറ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, യൂസഫ് സഗീര്‍, അബ്ദുല്ല ചേലേരി, അഹമ്മദ് ഷിബിലി, ഷഹാല്‍ ഹസ്സന്‍, ടി.വി. നസീര്‍, നൗഷാദ് ഖാന്‍ പാറയില്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍, അല്‍ ഇബ്തിസാമ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയനാരായണ്‍, ജുവൈസ സ്കൂള്‍ ഹെഡ്മാസ്റ്റര് രാജീവ് മാധവന്‍ എന്നിവര്‍ സംബന്ധിച്ചു. കലാവിഭാഗം അധ്യാപിക റാഷിദ ആദില്‍ ബട്ടന്‍സ്കൊണ്ട് നിര്‍മിച്ച ഗാന്ധിജിയുടെ ചിത്രം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി രജ്ബീറിനു സമ്മാനിച്ചു.
സ്പെഷല്‍ നീഡ് സ്കൂളായ അല്‍ ഇബ്തിസാമയില്‍ സ്റ്റാഫംഗങ്ങള്‍ ചേര്‍ന്ന് അതിഥികള്‍ക്കായി കേരളത്തനിമയില്‍ ഒരുക്കിയ കപ്പയും-ചേമ്പും ,തേങ്ങ-പച്ചമുളക് ചമ്മന്തികളും ചുക്ക് കാപ്പിയും ഗാന്ധി ജയന്തി ആഘോഷത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.