റാ​ക് ഇ​ന്‍കാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി അ​നു​സ്മ​ര​ണ ച​ട​ങ്ങ്,

വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു

റാ​സ​ല്‍ഖൈ​മ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155ാം ജ​ന്മ​വാ​ര്‍ഷി​ക ദി​ന​ത്തി​ല്‍ ‘ഗാ​ന്ധി​യു​ടെ ഇ​ന്ത്യ’ സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് റാ​ക് ഇ​ന്‍കാ​സ്. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ഹാ​ത്മ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി. ഇ​ന്‍കാ​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ര്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ശോ​ക് കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജാ​സ് ഖാ​ന്‍, ഖ​നീ​ബ് ലാ​ല്‍, സു​രേ​ഷ് വെ​ങ്ങോ​ട്, പ്ര​സാ​ദ് നെ​ടും​പ​റ​മ്പി​ല്‍, അ​ജി സ്ക​റി​യ, ബി​നോ​ഷ്, സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജോ​ബി, ജി​ല്‍ജു ചാ​ണ്ടി, മാ​ര്‍ക്കോ​സ്, പ്രെ​സ്റ്റി​ന്‍, പ്രി​ന്‍സ്, വി​ന്‍സെ​ന്‍റ്, ന​ന്ദ​ന്‍, സി​റാ​ജ്, മൊ​യ്തീ​ന്‍കു​ട്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ പ​ന​ങ്ങാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സിം​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ദു​ബൈ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 155ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി, സ്റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു​രാ​ജ് കാ​ളി​യെ​ത്തി​ൽ, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ഷം​ഷീ​ർ നാ​ദാ​പു​രം, ജി​ൻ​സി മാ​ത്യു, സു​നി​ൽ ന​മ്പ്യാ​ർ, ഫൈ​സ​ൽ ത​ങ്ങ​ൾ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു സു​ലൈ​മാ​ൻ, സു​ധീ​പ് പ​യ്യ​ന്നൂ​ർ, ഫി​റോ​സ് മു​ഹ​മ്മ​ദ്‌​അ​ലി, കു​ഞ്ഞു​മോ​ൻ, ബി​ജേ​ഷ് മു​തി​ര​ക്ക​ൽ, മു​ഹ​മ്മ​ദ്‌ അ​ലി, മു​ഹ​മ്മ​ദ് സാ​ലി, നൗ​ഷാ​ദ് ക​ട​ലാ​യി, റി​യാ​സ് എം ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ബ​ഷീ​ർ ന​ര​ണി​പ്പു​ഴ സ്വാ​ഗ​ത​വും ബാ​ഫ​ക്കി ഹു​സൈ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ദു​ബൈ: അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​ന്‍റെ സ്വ​ത്വം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ഭൂ​മി​ക​യാ​യി ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തെ വ​ള​ർ​ത്തി​യെ​ടു​ത്ത ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും ദ​ർ​ശ​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​ണെ​ന്ന് പി. ​ഹ​രീ​ന്ദ്ര​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ഫ് ദു​ബൈ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ൻ​കാ​സ് ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണം

ശു​ദ്ധ​മാ​യ ജ​ന​സേ​വ​ന​ത്തി​ലാ​ണ് രാ​ഷ്ട്രീ​യം കു​ടി​കൊ​ള്ളു​ന്ന​തെ​ന്നും നേ​താ​വി​ന്‍റെ ക​ഷ്ട​സ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് ജാ​ഗ്ര​ത്താ​വു​ക​യെ​ന്നും അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു. അ​ധി​നി​വേ​ശ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും ന​ര​ഹ​ത്യ​ക​ളും ഇ​ന്നും മ​നു​ഷ്യ​രാ​ശി​ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

സ​മ​കാ​ലി​ക ലോ​ക​സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി മു​ന്നോ​ട്ടു​വെ​ച്ച അ​ഹിം​സാ​ത്മ​ക പ്ര​തി​രോ​ധം അ​നു​ദി​നം പ്ര​സ​ക്ത​മാ​യി മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി. ​ശി​വ​പ്ര​സാ​ദ്, എ​ൻ.​എ​സ്. ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി. റ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഷാ ഷി​നോ​ജ് സ്വാ​ഗ​ത​വും ഷ​ഹീ​ന അ​സി ന​ന്ദി​യും പ​റ​ഞ്ഞു.

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത്, ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. താ​ലി​ബ്, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, യൂ​സ​ഫ് സ​ഗീ​ർ, മാ​ത്യു മ​ന​പ്പാ​റ, ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും സംബന്ധിച്ചു.

Tags:    
News Summary - Gandhi Jayanti was celebrated with various programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.