??????? ??????? ?????????

ഗാന്ധി-സായിദ്​ മ്യൂസിയം: ബിറാദ് യാജ്​നിക് ക്യുറേറ്ററാവും

ദുബൈ: യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​െൻറ ജൻമശതാബ്​ദിയും ഇന്ത്യൻ രാഷ്​ട്രപിതാവ്​ മഹാത്​മാ ഗാന്ധിജിയുടെ 150ാം ജൻമദിനവും ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയും യു.എ.ഇയും ചേർന്ന്​ തയ്യാറാക്കുന്ന സായിദ്​^ഗാന്ധി മ്യൂസിയത്തി​​െൻറ ക്യൂറേഷൻ എഴുത്തുകാരനും ശിൽപിയുമായ ബിറാദ്​ രാജാറാം യാജ്​നിക്​ നിർവഹിക്കും. ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേ​ന്ദ്രത്തിൽ ഗാന്ധി ഡിജിറ്റൽ മ്യൂസിയം തയ്യാറാക്കിയ ബിറാദിനോട്​ സമാനമായ രീതിയിൽ ശൈഖ്​ സായിദി​​െൻറ ജീവിതത്തെയും ദർശനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കൂടി ഒരുക്കുവാനാണ്​ നിർദേശിച്ചിരിക്കുന്നതെന്ന്​ ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സിംഗ്​ സുരി വ്യക്​തമാക്കി. 

ഇൗ വർഷം അവസാനത്തോടെ പൂർത്തിയാവുന്ന മ്യൂസിയം അബൂദബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിൽ പ്രദർശിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്​. ഇരു നായകരുടെയും ജീവിതം, സഹിഷ്​ണുതക്കും സൗഹാർദത്തിനും അവർ നൽകിയ പ്രാധാന്യം, വരും തലമുറക്കായി കരുതി വെച്ച ചിന്താശകലങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ കോർത്തിണക്കും. അപൂർവ ചിത്രങ്ങളും  വീഡിയോകളുമെല്ലാം ഇതിനായി സ്വരൂപിക്കുന്നുണ്ട്​. ഇന്ത്യ-യു.എ.ഇ സാംസ്​കാരിക സൗഹാർദത്തിന്​ തിളങ്ങുന്ന മുതൽക്കൂട്ടായി ഇൗ സംരംഭം മാറും. 

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ ഇന്ത്യ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമൊന്നിച്ചാണ്​ സായിദ്​-ഗാന്ധി മ്യൂസിയം പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​.  ഇരു രാജ്യങ്ങളും തമ്മിലെ സാംസ്​കാരിക സഹകരണം ശക്​തിപ്പെടുത്തുന്നതി​​െൻറ ഭാഗമായി അംബാസഡർ കഴിഞ്ഞ ദിവസം യു.എ.ഇ സാംസ്​കാരിക വിദ്യാഭ്യാസ മന്ത്രി നൂറാ മുഹമ്മദ്​ അൽ കാബിയെ സന്ദർശിച്ചിരുന്നു.

നേരത്തേ മഹാത്​മാ ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള മടക്കത്തി​​െൻറ നൂറാം വാർഷികത്തിലെ മണ്ഡേല ദിന​ത്തോടനുബന്ധിച്ച്​ ജോഹന്നാസ്​ ബർഗിലെ കോൺസ്​റ്റിറ്റ്യുഷൻ ഹാളിൽ മണ്ടേല-ഗാന്ധി ഡിജിറ്റൽ എക്​സിബിഷനും ബിറാദ്​ യാജ്​നിക്​ ഒരുക്കിയിരുന്നു. നെൽസൺ മണ്ടേല ഫൗണ്ടേഷനുമായി ചേർന്ന്​ മണ്ടേല^ഗാന്ധി മതിലി​​െൻറ നിർമാണവും നിർവഹിച്ചു.  

Tags:    
News Summary - Gandi zaid Museum-Birad Yajnik-Curator-Gulf news-Malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT