മലബാർ ഗോൾഡിൽ ജെം സ്​റ്റോൺ​ ജ്വല്ലറി ഫെസ്​റ്റിവൽ ഇന്നു​ മുതൽ

ദുബൈ: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ ജി.സി.സി, സിംഗപ്പൂർ, യു.എസ്.എ എന്നിവിടങ്ങളിലെ ഔട്ട്​​െലറ്റുകളിൽ ബുധനാഴ്​ച മുതൽ 'ജെം സ്​റ്റോൺ​ ജ്വല്ലറി ഫെസ്​റ്റിവൽ' ആരംഭിക്കുന്നു.

അൺ​കട്ട് ഡയമണ്ട്​ ആഭരണങ്ങളുടെയും അമൂല്യ രത്​നാഭരണങ്ങളുടെയും ശേഖരം ഈ ഫെസ്​റ്റിവൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. ഇറ-അൺ​കട്ട് ഡയമണ്ട്​ ജ്വല്ലറി, പ്രഷ്യ- പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ശേഖരങ്ങളാണ്​ ജെം സ്​റ്റോൺ​ ജ്വല്ലറി ഫെസ്​റ്റിവൽ പ്രധാനമായും അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ സാംസ്​കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​ 22 കാരറ്റ് സ്വർണത്തിൽ മനോഹരമായി രൂപകൽപന ചെയ്​ത അൺ​കട്ട് ഡയമണ്ട്​സി​െൻറയും, അമൂല്യ രത്നങ്ങളുടെയും ആകർഷകമായ ശേഖരമാണ്​ ഇറ കലക്​ഷൻ. അതേസമയം 22 കാരറ്റ് സ്വർണത്തിൽ എമറാൾഡ്​സ്, റൂബീസ്, സഫയർ എന്നിവ മനോഹരമായി കോർത്തിണക്കിയ ആഭരണ ശേഖരമാണ്​ പ്രഷ്യ.

സ്ത്രീകൾക്കായി രൂപകൽപന ചെയ്​ത അമൂല്യ രത്നാഭരണങ്ങളുടെ മനോഹരമായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. ഫെസ്​റ്റിവലി​െൻറ ഭാഗമായി, ഉപഭോക്താക്കളുടെ വിവിധ അഭിരുചികൾക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളാണ്​ ഒരുക്കിയിരിക്കുന്നത്.

വളകൾ, നെക്​ലേസുകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവയിൽ എറ്റവും പുതിയ ആഭരണ ശ്രേണിയാണ്​ ഇറ, പ്രഷ്യ ശേഖരങ്ങളിൽ. സുതാര്യവും വിശദവുമായ പ്രൈസ് ടാഗോടെയും ഗുണനിലവാര സർട്ടിഫിക്കേഷനോടെയും ഈ ആഭരണങ്ങൾ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്​.

സ്വർ​ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്​ത്​ ജെംസ്​റ്റോൺ​ ജ്വല്ലറി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സീറോ ഡിഡക്​ഷൻ സൗകര്യം ലഭിക്കുമെന്നതും ഈ ഫെസ്​റ്റിവൽ പ്രമോഷ​െൻറ മറ്റൊരു പ്രത്യേകതയാണ്​. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് നടത്തുന്ന ഈസി പേമെൻറ്​ പ്ലാനുകളുടെ സൗകര്യവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

അതിലൂടെ പലിശയില്ലാതെ 12 തവണകൾ വരെയുള്ള ഫ്ലക്​സിബ്​ൾ പേമെൻറ്​ ഓപ്ഷനുകളിലൂടെ ആഭരണങ്ങൾ പർച്ചേസ് ചെയ്യാം.

Tags:    
News Summary - Gemstone Jewelery Festival at Malabar Gold from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.